Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_right'നാട്ടു നാട്ടി'ന്...

'നാട്ടു നാട്ടി'ന് ചുവടുവെച്ച കൊറിയൻ അംബാസഡർക്ക് ​മോദിയുടെ പ്രശംസ

text_fields
bookmark_border
Korean Ambassadors dance
cancel

രാജമൗലി ചിത്രമായ ആർ.ആർ.ആറിലെ ത്രസിപ്പിക്കുന്ന നാട്ടു നാട്ടു എന്ന പാട്ടിന് ചുവടുകൾ വെക്കാത്തവർ ഉണ്ടാകില്ല. അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ പാട്ടാണിത്.

ഇന്ത്യയിലെ കൊറിയൻ എംബസിയും ഈ ട്രെൻഡിന്റെ ഭാഗമായി. കൊറിയൻ അംബാസഡർ ചാങ് ജെ ബോക്കിനൊപ്പം എംബസിയിൽ ജോലി ചെയ്യുന്ന കൊറിയൻ ജീവനക്കാരും പാട്ട് പാടി നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.

രാം ചരണിനെയും ജൂനിയർ എൻ.ടി.ആറിനെയും പോലെ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് കാണാം. വിഡിയോയു​ടെ അവസാനഭാഗത്തിൽ എംബസിയിലെ മുഴുവൻ ജീവനക്കാരും ഫ്ലാഷ് മോബ് അവതരിപ്പിക്കാൻ ഒരു പൂന്തോട്ടത്തിൽ ഒത്തുകൂടുകയാണ്.

നിരവധി പേരാണ് വിഡിയോക്ക് പ്രതികരണവുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അക്കൂട്ടത്തിൽ പെടും. ടീമിന്റെ പ്രയത്നം മികച്ചതും ഊർജസ്വലവുമാണെന്നായിരുനനു മോദിയുടെ കമന്റ്. വളരെ മനോഹരം...ചിലത് പരീക്ഷിക്കാൻ ചിലരെങ്കിലും ഉൽസാഹിക്കും-എന്നായിരുന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ അഭിപ്രായം.

കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറും വിഡിയോക്ക് പ്രതികരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKorean Ambassador
News Summary - Korean Ambassador's 'Naatu Naatu' Dance Wins Approval Of PM Modi
Next Story