Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി; പ്രിയപ്പെട്ട ഹിറ്റ് ഗാനം പാടി സംഗീത നാടക അക്കാദമി ചെയർമാൻപദവിയിൽ ജി. വേണുഗോപാൽ

text_fields
bookmark_border
https://www.madhyamam.com/tags/g-venugopal
cancel
camera_alt

ജി. വേണുഗോപാൽ

തൃശൂർ: “ഒന്നാം രാഗം പാടി… ഒന്നിനെ മാത്രം തേടി…” -തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഹിറ്റ് ഗാനത്തിലൂടെ തന്നെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് പിന്നണി ഗായകൻ ജി. വേണുഗോപാൽ. കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേൽക്കുന്ന വേളയിലാണ് ഈ ഗാനം ആലപിച്ച് അദ്ദേഹം ചടങ്ങിന് വേറിട്ട ഭാവം നൽകിയത്. തൃശൂരിനോടുള്ള ആത്മബന്ധവും സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഓർമകളും പങ്കുവെച്ചാണ് ജി. വേണുഗോപാൽ പുതിയ ഉത്തരവാദിത്തത്തിലേക്ക് കടന്നത്. അക്കാദമി വൈസ് ചെയർമാനായി ഹേമന്ത് കുമാറും സെക്രട്ടറിയായി എൻ.വി. പ്രദീപ്കുമാറും ചുമതലയേറ്റു.

1987 ൽ പത്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ ഹിറ്റ് ഗാനമാണ് “ഒന്നാം രാഗം പാടി… ഒന്നിനെ മാത്രം തേടി…”. ശ്രീകുമാരൻ തമ്പി രചിച്ച് പെരുമ്പാവൂര്‍ ജി. രവീന്ദ്ര നാഥൻ ഈണമൊരുക്കിയ ഗാനം ജി. വേണുഗോപാലും കെ.എസ്. ചിത്രയും ചേർ‍ന്നാണ് ആലപിച്ചത്.

സംഗീത നാടക അക്കാദമിയിൽ കെ.ജെ. യേശുദാസിനു ശേഷം മറ്റൊരു ഗായകൻ ചെയർമാനാകുന്നത് ആദ്യമാണ്. ചെയർമാനായി നിയമിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും വേണുഗോപാൽ നന്ദി അറിയിച്ചിരുന്നു.

‘ഞങ്ങൾക്ക് ഞങ്ങളുടേതായ കൃത്യമായ രാഷ്ട്രീയമുണ്ട്. പക്ഷേ, സാംസ്‌കാരിക സ്ഥാപനങ്ങൾ പോലുള്ള ഇടങ്ങളിൽ അതത് രംഗത്ത് യോജിക്കുന്നവരെ നിയമിക്കാൻ ആയിരുന്നു തീരുമാനം. ആശംസകൾ’ -എന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്ന് വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു.

പി.സി. വിഷ്ണുനാഥിനെ വർഷങ്ങളായി അറിയാമെന്നും അദ്ദേഹത്തിന്റെ സംഗീതത്തോടു ആഭിമുഖ്യവും കലാബോധമുള്ള, നന്മയുള്ള മനസ്സുമുണ്ടെന്നും ജി. വേണുഗോപാൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story