Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപി.കൃഷ്ണപിള്ള സ്മാരക...

പി.കൃഷ്ണപിള്ള സ്മാരക സാംസ്കാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ചു

text_fields
bookmark_border
പി.കൃഷ്ണപിള്ള സ്മാരക സാംസ്കാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ചു
cancel

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായിരുന്ന പി.കൃഷ്ണപിള്ളയുടെ പേരിൽ സാംസ്കാാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ആലപ്പുഴ താമരക്കുളം വില്ലേജിൽ രണ്ടാം ബ്ലോക്കിൽ റീസർവേ നമ്പർ 30-ൽപ്പെട്ട അഞ്ച് ഏക്കർ ഭൂമിയാണ് അനുവദിച്ചത്. ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് സാംസ്കാരിക സമുച്ചയ നിർമാണത്തിനായി റവന്യൂ വകുപ്പിന് വിട്ടുനൽകുന്നത്.

സാംസ്കാരിക നിലയം നിർമിക്കുന്നതിനായി ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറി നൽകുന്നതിന് ആലപ്പുഴ കലക്ടർ ശുപാർശ നൽകിയിരുന്നു. ഈ ഭൂമിയിലെ മരങ്ങളുടെ വില ഒഴിവാക്കിയാൽ സ്ഥലത്തിന് 2.02 കോടി രൂപ വില വരുമെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി.

സർക്കാരിന്റെ രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി ഈ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ലാൻഡ് റവന്യൂ കമീഷണർ അറിയിച്ചു. ഭൂമി അനുവദിച്ച് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു എന്നി തുടങ്ങി ഏഴ് വ്യവസ്ഥകളോടെയാണ് ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.Krishna Pillai Memorial Cultural Center
News Summary - Five acres of land was allotted for the construction of P.Krishna Pillai Memorial Cultural Center
Next Story