പ്രശസ്ത കഥാകാരി കെ.ആർ. മല്ലിക അന്തരിച്ചു
text_fieldsകെ.ആർ. മല്ലിക
തിരുവനന്തപുരം: പ്രശസ്ത കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ.ആർ. മല്ലിക (72) അന്തരിച്ചു. പാപ്പനംകോട് ‘കൈലാസം’ വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച വൈകിട്ട് 4-ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയായിരുന്നു കെ.ആർ. മല്ലിക. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, അബുദാബി ശക്തി അവാർഡ് (രണ്ടുതവണ), ഭാരത്‌ഭവൻ വിവർത്തന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള (SJUK) മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റുമായ കെ.പി. രവീന്ദ്രനാഥാണ് ഭർത്താവ്. നിമ ആർ. നാഥ്, കെ.ആർ. നിശാന്ത് എന്നിവർ മക്കളും ജി. പ്രവീൺ മരുമകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

