Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച
text_fieldsbookmark_border
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം-2022 ശനിയാഴ്ച 3.30ന് എറണാകുളം ടൗണ്‍ഹാളില്‍ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ ആദരഭാഷണം നടത്തും.
ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രശസ്തിപത്രം വായിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മലയാള ഭാഷയ്ക്ക് നല്‍കിവരുന്ന സമഗ്ര സാഹിത്യസംഭാവനകളെ വിലയിരുത്തിയാണ് സേതുവിന് എഴുത്തച്ഛന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കുന്നത്.
Next Story

