ഡി.സി കലാമന്ദിറിന് നാളെ തുടക്കമാവും
text_fieldsതിരുവനന്തപുരം: ഡി.സി ബുക്സ് സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ കലാ-സാഹിത്യ പ്രചാരണത്തിനും ഗവേഷണത്തിനും ആവിഷ്കരിച്ച ഡി.സി കലാമന്ദിറിന് തിരുവനന്തപുരത്ത് തുടക്കമാവുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സഹകരണത്തോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലാണ് ഡി.സി കലാമന്ദിര്‍ പ്രവര്‍ത്തിക്കുന്നത്.
സാഹിത്യം, കല, ഡിസൈന്‍, സിനിമ തുടങ്ങിയ മേഖലകളെ സമന്വയിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാസ്ഥാപനമാണ് ഡി.സി കലാമന്ദിര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് യുജിന്‍ പണ്ടാല രൂപകല്പന ചെയ്ത കലാമന്ദിറില്‍ ലൈബ്രറി, ഓഡിയോ സ്റ്റുഡിയോ, ഫിലിം തിയേറ്റര്‍, ചലച്ചിത്ര ചിത്രീകരണത്തിനുള്ള സ്റ്റുഡിയോ ഫ്‌ളോര്‍, കോണ്‍ഫറന്‍സ് ഹാള്‍, ആംഫി തിയേറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇരുനൂറ്റമ്പത് വര്‍ഷത്തെ മലയാള പ്രസാധന ചരിത്രത്തെ ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രസാധന മ്യൂസിയവും ഡി.സി കലാമന്ദിറില്‍ ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
എഴുത്തുകാര്‍ക്കും മറ്റുകലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവിടെ താമസിച്ചുകൊണ്ട് കലാപ്രവര്‍ത്തനം നടത്താനുള്ള സൗകര്യവും ഡി.സി കലാമന്ദിറിലൊരുക്കിയിട്ടുണ്ട്. 25 ന് രാവിലെ 11 ന് ആരംഭിക്കുന്ന ഡി.സി കലാമന്ദിറിന് സൂര്യകൃഷ്ണമൂര്‍ത്തി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രേംകുമാര്‍, ഭാഗ്യലക്ഷ്മി, എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

