Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കെയ്ൻ പ്രൈസ്' നേടിയ കഥ എ.ഐ ഉപയോഗിച്ചെഴുതിയതോ? ആരോപണം നിഷേധിച്ച് എഴുത്തുകാരൻ

text_fields
bookmark_border
കെയ്ൻ പ്രൈസ് നേടിയ കഥ എ.ഐ ഉപയോഗിച്ചെഴുതിയതോ? ആരോപണം നിഷേധിച്ച് എഴുത്തുകാരൻ
cancel
camera_alt

എഴുത്തുകാരൻ സിംബരാഷെ

ഹരാരെ: പുരസ്കാരം നേടിയ തന്റെ ചെറുകഥ എഴുതാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ച് സിംബാബ്‌വെ എഴുത്തുകാരൻ സിംബരാഷെ. ‘ദ ബ്ലൂ ഫൈറ്റർ’ എന്ന തന്റെ കഥ പൂർണമായും സ്വന്തം സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കൻ എഴുത്തുകാർക്കുള്ള പ്രമുഖ കെയ്ൻ പ്രൈസിന് ഒക്ടോബർ ആറിനാണ് സിംബരാഷെയുടെ ‘ദ ബ്ലൂ ഫൈറ്റർ’ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ വാഹിനി വര ‘ദ അറ്റ്ലാന്റിക്കിൽ’ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കഥ എ.ഐ ഉപയോഗിച്ച് എഴുതിയതാകാമെന്ന ആരോപണം ഉയരുന്നത്.

കഥ പാൻഗ്രാം എന്ന എ.ഐ അധിഷ്ഠിത ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറിൽ പരിശോധിച്ചപ്പോൾ ഏതാണ്ട് പൂർണമായും എ.ഐ സൃഷ്ടിയാണെന്ന് കണ്ടെത്തിയതായി വാഹിനി വര പറഞ്ഞു. എ.ഐ എഴുത്തിൽ സാധാരണ കാണുന്ന ഭാഷാപ്രയോഗങ്ങൾ, അമിതമായ രൂപകങ്ങൾ, പുതുമയില്ലാത്ത പ്രയോഗങ്ങൾ എന്നിവ കഥയിൽ കൂടുതലുണ്ടെന്നും അവർ വിമർശിച്ചു.

എന്നാൽ ആരോപണം സിംബരാഷെ തള്ളി. “‘ദ ബ്ലൂ ഫൈറ്റർ’ ഞാൻ തന്നെയാണ് എഴുതിയത്. അത് എഴുതാൻ ജനറേറ്റീവ് എ.ഐ ഉപയോഗിച്ചിട്ടില്ല. ഇത് പൂർണമായും എന്റെ സ്വന്തം സൃഷ്ടിയാണ്” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എഴുത്ത് തുടരുമെന്നും കെയ്ൻ പ്രൈസ് സംഘത്തോടൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിംബരാഷെക്കെതിരായ ആരോപണങ്ങൾ കെയ്ൻ പ്രൈസ് സംഘവും പരിശോധിച്ചുവരികയാണ്. ഇത്തരം ആരോപണങ്ങൾ പരിശോധിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും എന്നാൽ എഴുത്തുകാരെ പിന്തുണക്കുന്ന മനുഷ്യകേന്ദ്രിത സമീപനമാണ് സ്വീകരിക്കുകയെന്നും പുരസ്കാരസംഘം അറിയിച്ചു.

അതേസമയം, എ.ഐ ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറുകളുടെ വിശ്വാസ്യതയെക്കുറിച്ച് കെയ്ൻ പ്രൈസ് ചെയർ എല്ല വകാതാമ സംശയം പ്രകടിപ്പിച്ചു. അന്വേഷണം ശരിയായി നടത്താതെ നമ്മുടെ പുരസ്കാര ജേതാവിനെ വഞ്ചകനായി പ്രഖ്യാപിച്ചതിൽ ഞാൻ സന്തുഷ്ടയല്ല, എഴുത്തുകാരുടെ, പ്രത്യേകിച്ച് കറുത്ത വർഗക്കാരായ എഴുത്തുകാരുടെ, സൃഷ്ടികളെ ഇപ്പോഴും പൂർണമായി വിശ്വസനീയമല്ലാത്ത സാങ്കേതികവിദ്യയുടെ പരീക്ഷണശാലയാക്കാൻ തയ്യാറല്ലെന്ന്, അവർ വ്യക്തമാക്കി.

സമീപകാലത്ത് മറ്റ് സാഹിത്യപുരസ്കാര ജേതാക്കൾക്കെതിരെയും സമാനമായ എ.ഐ ആരോപണങ്ങൾ ഉയർന്നിരുന്നു. കാനഡ-ഹെയ്തി എഴുത്തുകാരൻ തെലിസൺ ഒറേലിയന്റെ നോവൽ എ.ഐ ഉപയോഗിച്ച് എഴുതിയതാണെന്ന ആരോപണത്തെ തുടർന്ന് ഫ്രാൻസിലെ ഗൊൻകൂർ പുരസ്കാരത്തിന്റെ ലോങ്‌ലിസ്റ്റിൽ നിന്ന് നീക്കിയിരുന്നു.

എ.ഐ ഡിറ്റക്ഷൻ സംവിധാനങ്ങളുടെ കൃത്യത സംബന്ധിച്ച് സ്വതന്ത്ര ഗവേഷണങ്ങൾ ഇപ്പോഴും പരിമിതമാണെന്ന് വഹിനി വരയും സമ്മതിച്ചിട്ടുണ്ട്. അതിനാൽ സിംബരാഷെയുടെ കഥയെച്ചൊല്ലിയുള്ള വിവാദത്തിൽ സോഫ്റ്റ്‌വെയർ കണ്ടെത്തൽ മാത്രം മതിയായ തെളിവാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Was Caine Prize-Winning Story Written Using AI? Author Denies Allegations
Next Story