Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ പുസ്തകോത്സവത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അതിഥിയാകും

text_fields
bookmark_border
ഷാർജ പുസ്തകോത്സവത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അതിഥിയാകും
cancel

ഷാർജ: അ​റ​ബ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​മേ​ള​യാ​യ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശൻ അതിഥിയായി പ​​ങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ഷാർജ പുസ്തകോത്സവത്തിൽ അതിഥിയാകുന്നത്.

നവംബർ 4 മുതൽ 15 വരെയാണ് പുസ്തകോത്സവം നടക്കുക. 12 ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 124 രാജ്യങ്ങൾ പങ്കാളികളാകും. അന്താരാഷ്ട്ര പുസ്തക-പ്രസാധന രംഗത്ത് ഷാർജയുടെ മുൻനിര പദവി കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ വർഷത്തെ പങ്കാളിത്തമെന്ന് സംഘടകർ പ്രഖ്യാപിച്ചു. ഇത്തവണ 2,000-ത്തിലധികം പ്രസാധക സ്ഥാപനങ്ങളാണ് പുസ്തകോത്സവത്തിൽ എത്തുത്തുന്നത്. ഇതിൽ 1,151 അറേബ്യൻ പ്രസാധകരും 1,122 വിദേശ പ്രസാധകരും ഉൾപ്പെടുന്നു

കഴിഞ്ഞ തവണത്തെ പുസ്തമേളയിൽ കേരളത്തിൽ നിന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​നും ഇ. ​സ​ന്തോ​ഷ്കു​മാ​റും പ​ങ്കെടുത്തിരുന്നു. ഇതിനിടെ ചരക്കുനീക്കം പ്രതിസന്ധിയിലായ പശ്ചത്താലത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്കുള്ള ഇന്ത്യൻ രചനകൾ പ്രവാസികളുടെ പിന്തുണയോടെ നാട്ടിൽനിന്ന് എത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala chief minister V.D. Satheesan to Attend Sharjah International Book Fair
Next Story