Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപുസ്തകം വാങ്ങാൻ...

പുസ്തകം വാങ്ങാൻ എം.എൽ.എമാർക്ക്​ മൂന്ന് ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി

text_fields
bookmark_border
books
cancel

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ സ്കൂളുകൾക്കോ വായനശാലക്കോ പുസ്തകം വാങ്ങാൻ പ്രത്യേക വികസന ഫണ്ടിൽനിന്ന്​ എം.എൽ.എമാർക്ക്​ പരമാവധി മൂന്ന് ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി. നവംബർ ഒന്നുമുതൽ ഏഴ് വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്‍റെ (കെ.എൽ.ഐ.ബി.എഫ്-2) ഭാഗമായാണിതെന്ന്​ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

സാമാജികരുടെ 2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽനിന്ന്​ മൂന്ന് ലക്ഷം രൂപവരെ ചെലവഴിക്കാം. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾക്കും സർക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികൾക്കും കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്കും നിയമസഭ പുസ്തകോത്സവത്തിൽനിന്ന്​ പുസ്തകം വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കർ അറിയിച്ചു. പ്രത്യേക വികസന ഫണ്ട്​ ഒരു കോടി രൂപയാണെന്നും പുസ്തകം വാങ്ങാനുള്ള തുക വർധിപ്പിക്കണമെന്ന ആവശ്യം ധനവകുപ്പുമായി ചർച്ച ചെയ്ത്​ അനുമതി നേടാൻ ശ്രമിക്കുമെന്നും ചോദ്യത്തിന്​ മറുപടിയായി സ്പീക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksMLAkerala govt
News Summary - Three lakh rupees for MLAs to buy the book
Next Story