പുസ്തകം 'ആരാണ് ഭാരതീയൻ?' പ്രകാശനം ചെയ്തു
text_fieldsമൻസൂർ പള്ളൂരിന്റെ ‘ആരാണ് ഭാരതീയൻ?’പുസ്തകം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യുന്നു
ദമ്മാം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂരിന്റെ 'ആരാണ് ഭാരതീയൻ?'പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.റൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീമിന് നൽകി പ്രകാശനം നിർവഹിച്ചു.
ഇൻകാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവൻ, പുസ്തകത്തിന്റെ പ്രസാധകരായ പ്രതാപൻ തായാട്ട് തുടങ്ങിയവർ സംസാരിച്ചു.പുസ്തകത്തിന്റെ പ്രതികൾ എം.കെ. മുനീർ എം.എൽ.എ, ടി.എൻ. പ്രതാപൻ എം.പി തുടങ്ങിയവർക്ക് മൻസൂർ പള്ളൂർ കൈമാറി.
ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ ഒരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി എന്ന് നമ്മൾ ഊറ്റം കൊള്ളുമ്പോഴും ഭാരതീയരായ പൗരന്മാരെ വിഭാഗീയമായി മാറ്റിനിർത്താതെ ഒരുമിച്ച് നിർത്തണമെന്ന് ആവശ്യപ്പെടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിന്റെ വായനയാണ് ആരാണ് ഭാരതീയൻ പുസ്തകമെന്ന് മൻസൂർ പള്ളൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

