'തലവെട്ടുകാർ' പ്രകാശനം ഇന്ന്
text_fieldsതലവെട്ടുകാരായ കൊണ്യാക്കുകളെക്കുറിച്ചും ഇവരിലെ ആംഗുമാരെക്കുറിച്ചുമുള്ള മലയാളത്തിലെ പ്രഥമ പുസ്തകമാണ് 'തലവെട്ടുകാർ'. മാധ്യമപ്രവർത്തകൻ ബഷീർ മാടാലയാണ് പുസ്തകം എഴുതിയത്. വിശ്വാസത്തിന്റെ പേരിൽ മനുഷ്യരുടെ തലകൾ വെട്ടി ഗ്രാമങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന രീതി അടുത്ത കാലം വരെ നാഗാലാൻഡിലെ മോൺ ജില്ലയിൽ നില നിന്നിരുന്നു. ഇന്ത്യ- മ്യാന്മർ അതിർത്തിയായ ലോംഗ്വ വില്ലേജുകളുടെ ആംഗുമാരും തലവെട്ടുകാരിലെ പ്രശസ്തരായിരുന്നു. ലോംഗ്വയിലെ ആംഗിന്റെ വീട് ഇരു രാജ്യങ്ങളിലുമായിട്ടാണ് നിൽക്കുന്നത്. വീടിന്റെ ബെഡ്റൂം ഇന്ത്യയിലും അടുക്കള മ്യാന്മറിലുമാണ്. ഇത്തരം അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഒരിടം എവിടെയുമില്ലെന്ന് എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു. ലിപി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം വൈകീട്ട് ഏഴിന് നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

