പുസ്തക സഞ്ചി
text_fieldsചിലയ്ക്കാത്ത പല്ലി
ദുബൈ: അക്ബർ ആലിക്കര എഴുതിയ ചെറുകഥാ സമാഹാരമാണ് ‘ചിലയ്ക്കാത്ത പല്ലി’. ഹരിതം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പ്രവാസ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന വികാരങ്ങളെയും ചിന്തകളെയും ചെറുകഥകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ‘ചിലയ്ക്കാത്ത പല്ലി’. ഷാർജ പുസ്തകോത്സവത്തിൽ നവംബർ അഞ്ചിന് ഞായറാഴ്ച രാവിലെ 10.30ന് പുസ്തകം പ്രകാശനം ചെയ്യും.
പുസ്തകം: ചിലയ്ക്കാത്ത പല്ലി
രചയിതാവ്: അക്ബർ ആലിക്കര
പ്രകാശനം: ഞായറാഴ്ച രാവിലെ 10.30ന്
‘കോൺകർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ്’
പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. സിജി രവീന്ദ്രന്റെ ‘കോൺകർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ്’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ നാലിന് ശനിയാഴ്ച രാത്രി 10ന് പ്രകാശനം ചെയ്യും. സാഹിത്യസൃ്ഷടി എന്നതിനപ്പുറം ഒരു അകാദമിക സ്വഭാവമുള്ള ഗ്രന്ഥമാണിത്. ഐവറി ബുക്സാണ് പ്രസാധകർ.
പുസ്തകം: ‘കോൺകർ യു ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ്’
രചയിതാവ്: ഡോ. സിജി രവീന്ദ്രൻ
പ്രകാശനം: ശനിയാഴ്ച രാത്രി 10ന്

