ഷാർജ ബുക്ക്ഫെസ്റ്റ്: കുവൈത്ത് പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെ
text_fieldsഷാർജ ബുക്ക്ഫെസ്റ്റിലെ കുവൈത്തിന്റെ സ്റ്റാൾ
കുവൈത്ത് സിറ്റി: ഷാർജ ബുക്ക് ഫെസ്റ്റിൽ കുവൈത്ത് പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെ. കുവൈത്തിൽനിന്നുള്ള സാഹിത്യവും വൈജ്ഞാനികവുമായ പുസ്തകങ്ങൾ മേളയിൽ കൂടുതൽ വിറ്റുപോയതായി കുവൈത്തിലെ പ്രസാധകർ അറിയിച്ചു.മേളയിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാളിലാണ് കുവൈത്തിന്റെയും സ്റ്റാളുകൾ.
കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആൻഡ് ആർട്സ് ലറ്റേഴ്സിന്റെ വിപുലമായ സ്റ്റാൾ മേളയിലുണ്ട്.അപൂർവമായ ആദ്യകാല കൃതികൾ മുതൽ പുതിയ പുസ്തകങ്ങൾ വരെ ഇവിടെ പ്രദർശനത്തിനും വിൽപനക്കുമായി എത്തിച്ചിട്ടുണ്ട്.വായനക്കാർക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ലഘുലേഖകളും വിവരണങ്ങളും നൽകുന്നുമുണ്ട്. കുവൈത്തിൽനിന്നുള്ള മറ്റു പ്രസാധകരും പുസ്തകങ്ങളുമായി ഷാർജയിൽ എത്തിയിട്ടുണ്ട്.
എല്ലാ പുസ്തകങ്ങൾക്കും ആവശ്യക്കാർ എത്തുന്നുണ്ട്. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ കഴിയുന്ന നിരവധി കുവൈത്തികൾ ഇതിനകം പുസ്തകമേളയിലെ കുവൈത്ത് സ്റ്റാളുകൾ സന്ദർശിച്ചു. 95 രാഷ്ട്രങ്ങളിൽനിന്നുള്ള 2,213 പ്രസാധകർ ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. നവംബർ രണ്ടിന് ആരംഭിച്ച പുസ്തകമേള ഞായറാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

