Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആത്മകഥയെഴുതുന്നു

text_fields
bookmark_border
ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആത്മകഥയെഴുതുന്നു
cancel

ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ കഥയെഴുതാൻ ഒരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് സ്വന്തം ജീവിതത്തെ കുറിച്ച് എഴുതുന്ന കാര്യം സെയ്ഫ് സ്ഥിരീകരിച്ചത്.

രണ്ടര പതിറ്റാണ്ട് നീളുന്ന സിനിമാ ജീവതമാണ് ആത്മകഥയിൽ പ്രധാനമായും ഉണ്ടാകുക. കാലക്രമത്തിൽ പലതും മറന്നുപോകുമെന്നും അതിനാൽ ഇതെല്ലാം രേഖപ്പെടുത്തി വെക്കാനുള്ള ശ്രമത്തിലാണെന്നും താരം പറഞ്ഞു. സിനിമയിലെ വിജയപരാജയങ്ങളും കുടുംബവും വ്യക്തിജീവിതവുമെല്ലാം പുസ്തകത്തിൽ ഉണ്ടാകും.

എല്ലാം ഓർമിക്കാനുള്ള ശ്രമം രസകരമായിരിക്കുമെന്നും സെയ്ഫ് പറഞ്ഞു. യഷ് ചോപ്രയുടെ പരമ്പര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫിന്‍റെ ബോളിവുഡ് അരങ്ങേറ്റം. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ 'ഹും തും' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകൾ വാണിജ്യപരമായി വിജയം നേടിയവയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story