Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഇത്തിരി ഭാഷയിൽ ഒത്തിരി...

ഇത്തിരി ഭാഷയിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞ്​ `കടലിന്‍റെ ദാഹം​'

text_fields
bookmark_border
Kadalinte dhaham
cancel

ഒത്തിരി കാര്യങ്ങൾ പറയാൻ ഇത്തിരി ഭാഷ മതി എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുകയാണ് പി.കെ. പാറക്കടവ് തന്‍റെ എഴുത്ത്​ ജീവിതത്തിലൂടെ. ഡി.സി ബുക്സ് പുറത്തിറക്കിയ `കടലിന്‍റെ ദാഹം​' എന്ന പുതിയ സമാഹാരത്തിലും തന്‍റെ രചനാ ശൈലിയുടെ തനിമ പിന്തുടരുന്നു. ഈ കഥകളിൽ രാഷ്ട്രീയം, പ്രകൃതി, കാലികം, തത്വചിന്ത... അങ്ങനെ മനുഷ്യജീവിതമാകുന്ന പ്രപഞ്ചത്തിലാണ്​ ഓരോ കഥയും വേരുറപ്പിക്കുന്നത്​.

കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ ഇല്ലാതെ, വായനക്കാരനെ ക്ഷണിച്ചിരുത്താന​ുള്ള വർണനകളില്ലാതെ, കഥാബീജത്തിലേക്ക്​ നേരിട്ട്​ കൊണ്ടുപോവുകയാണ്​ ഈ സമാഹാരത്തിലെ 66 കഥകളും. ഒാരോ കഥയും വായനക്കാരനെ വെറുതെ വിടുന്നില്ല. കഥയുടെയും ചിന്തയുടെയും വെളിച്ചം സമ്മാനിച്ച്​ മറ്റൊരു തലത്തിലേക്ക്​ കൊണ്ടുപോകുന്നു. എളുപ്പം വായിച്ച്​ തീര​ുന്ന കഥകൾ ഓരോന്നും വിടാതെ പിന്തുടരുന്നവയാണ്​.

പലവിധമായ അസ്വസ്ഥതകൾ സമ്മാനിച്ച്​ കഥ വായനക്കാരന്‍റെ ഉള്ളിൽ പുതിയ ലോകങ്ങൾ തീർക്കുന്നു. ജീവിതം എന്ന കഥയിങ്ങനെ: `ചെടിയിൽ തൂങ്ങിയാടി നിൽക്കുന്ന പഴുത്തിലയോട്​ പച്ചിലകൾ ചോദിച്ചു. `മരണ ദൂതൻ നിന്നെ കൊണ്ടു​േപാകാൻ വരുന്നത്​ നീ കാണുന്നില്ലെ? എന്നിട്ടും നിനക്ക്​ പേടിയില്ലെ​?..
പെ​ട്ടെന്ന്​ ഒരാട്​ ഓടി വന്ന്​ പച്ചിലകൾ കടിച്ച്​ ഓടിപ്പോയി​. പഴുത്തില ആരെയോ കാത്ത്​ ഇപ്പോഴും ചെടിയിൽ'.

നമ്മു​ടെ പഴഞ്ചൊല്ലിനെ തിരുത്തിക്കുന്ന ഒരു മാന്ത്രികതയുണ്ട്​ ഈ കഥയിൽ.

കാഴ്​ച എന്ന കഥയിങ്ങനെ: `ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നുപോകുന്നു​' ഈ കൊറോണക്കാലത്തെ, ലോക്​ഡൗൺ അനുഭവത്തെ എത്ര സുന്ദരമായാണ്​ കഥാകാരൻ വരച്ച്​ വെക്കുന്നത്​. പാറക്കടവിനെ സംബന്ധിച്ചിടത്തോളം ഇത്തിരി ദീർഘമെന്ന്​ വിളിക്കാവുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്​. എല്ലാം ചിന്തയുടെ വലിയ ലോകം സമ്മാനിക്കുന്നവയാണ്​.

വീക്ഷണം എന്ന കഥ- `കാറ്റ്​ സ്​നേഹത്തിന്‍റെ തലോടലാണെന്ന്​ മരത്തിലെ പച്ചിലയും, ക്രൂരതയാണെന്ന്​ വീണ പഴുത്തിലയും​'.

ഇങ്ങനെ, ഒരോ കഥയും മനസിൽ തീർക്കുന്ന പെരുക്കങ്ങൾ ഏറെയാണെന്ന്​ ഈ സമാഹാരത്തിന്‍റെ വായന ബോധ്യപ്പെടുത്തികൊണ്ടേയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK ParakkadavuBook review
News Summary - review kadalinte dhaham by pk parakkadav
Next Story