'ശകുനി' രണ്ടാം പതിപ്പ് പ്രകാശനം
text_fields‘ശകുനി’ നോവൽ രണ്ടാം പതിപ്പിന്റെ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള എഴുത്തുകാരി ശ്രീദേവി വടക്കേടത്തിന് നൽകി നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരി ഷബിനി വാസുദേവിന്റെ ആദ്യനോവൽ 'ശകുനി'യുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം സംഘടിപ്പിച്ചു. മഹാഭാരതത്തിലെ ശകുനിയെ മുഖ്യകഥാപാത്രമാക്കി രചിക്കപ്പെട്ട നോവലാണിത്. ഗാന്ധാര ദേശത്തെ സുബല മഹാരാജാവിന്റെ പുത്രനും കള്ളച്ചൂതിൽ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയിൽ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകൾ ഗ്രന്ഥകാരി ഒരു സ്ത്രീയുടെ കണ്ണിലൂടെ ആഖ്യാനം ചെയ്തിരിക്കുന്നു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ശകുനി' ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പ്രശസ്ത എഴുത്തുകാരി ശ്രീദേവി വടക്കേടത്തിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സജി മാർക്കോസ്, സ്വപ്ന വിനോദ് എന്നിവർ പുസ്തകം പരിചയപ്പെടുത്തി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ജയചന്ദ്രൻ രാമന്തളി, സുനിൽ മാവേലിക്കര തുടങ്ങിയവർ സംസാരിച്ചു. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും സാഹിത്യവേദി കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു. സന്ധ്യ ജയരാജ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

