Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപ്രകാശം പരത്തുന്ന...

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'ക്ക് അറബിയില്‍ വിവര്‍ത്തനം

text_fields
bookmark_border
പ്രകാശം പരത്തുന്ന പെണ്‍കുട്ടിക്ക് അറബിയില്‍ വിവര്‍ത്തനം
cancel
camera_alt

അ​ബ്​​ദു​ല്ല വാ​ഫി​

ആ​ന​ക്ക​ര (​പാ​ല​ക്കാ​ട്): മ​ല​യാ​ള​ത്തി​ലെ വി​ഖ്യാ​ത ചെ​റു​ക​ഥ സ​മാ​ഹാ​ര​മാ​യ ടി. ​പ​ത്മ​നാ​ഭ​െൻറ 'പ്ര​കാ​ശം പ​ര​ത്തു​ന്ന പെ​ണ്‍കു​ട്ടി'​ക്ക് അ​റ​ബി ഭാ​ഷ​യി​ല്‍ വി​വ​ര്‍ത്ത​നം. ത​ണ്ണീ​ര്‍ക്കോ​ട് ക​രി​മ്പ സ്വ​ദേ​ശി​യും വി​പ്രോ ക​മ്പ​നി​യി​ലെ അ​റ​ബി​ക് ഡോ​ക്യു​മെൻറ്​ അ​ന​ലി​സ്​​റ്റു​മാ​യ അ​ബ്​​ദു​ല്ല വാ​ഫി​യാ​ണ് വി​വ​ര്‍ത്ത​നം ചെ​യ്​​ത​ത്. ഈ​ജി​പ്തി​ലെ പ്ര​സാ​ധ​ക​രാ​യ ദാ​റു സു​ക്രി​യ​യാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കു​ന്ന​ത്.

ചെ​റു​ക​ഥ​ക​ള്‍ മാ​ത്രം എ​ഴു​തി​യ ടി. ​പ​ത്മ​നാ​ഭ​െൻറ പു​സ്ത​ക സ​മാ​ഹാ​ര​ങ്ങ​ളി​ലൊ​ന്നാ​യ 'പ്ര​കാ​ശം പ​ര​ത്തു​ന്ന പെ​ണ്‍കു​ട്ടി'​യി​ല്‍ 12 ക​ഥ​ക​ളാ​ണു​ള്ള​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച ഈ ​സ​മാ​ഹാ​രം നേ​ര​ത്തേ നി​ര​വ​ധി വി​ദേ​ശ ഭാ​ഷ​ക​ളി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷി​ന് പു​റ​മെ റ​ഷ്യ​ന്‍, ഫ്ര​ഞ്ച്, ജ​ർ​മ​ന്‍ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ല്‍ നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​യി​ൽ 'ഫ​ത്താ​അ​ത്തു​ന്‍ ത​ന്‍സു​റു​ളൗ​അ' പേ​രി​ലാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. വി​വ​ര്‍ത്ത​നം നി​ർ​വ​ഹി​ച്ച അ​ബ്​​ദു​ല്ല വാ​ഫി നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ര്‍ദേ​ശീ​യ സെ​മി​നാ​റു​ക​ളി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച് ശ്ര​േ​ദ്ധ​യ​നാ​ണ്.

Show Full Article
TAGS:Prakasham Parathunna Penkutty T Padmanabhan Arabic Translation 
Next Story