സോഷ്യലിസ്റ്റുകൾക്ക് പറയാനുണ്ട് മഹിതസമരചരിതം
text_fieldsപി. ബാലൻ
സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ഗാന്ധിജിയുടെ അനുഗ്രഹാശിസുകളോടെ രൂപം കൊണ്ട മഹാപ്രസ്ഥാനമാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം ക്വിറ്റിന്ത്യാ സമരത്തിന്റെ മുന്നണി പോരാളികളും സോഷ്യലിസ്റ്റുകൾ ആയിരുന്നു.എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അത് വേണ്ടതു പോലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജയപ്രകാശ് നാരായൺ ,ഡോ :രാംമനോഹർ ലോഹ്യ, ആചാര്യ നരേന്ദ്രദേവ് ,അച്യുത് പട്വർധൻ, യൂസഫ് മെഹറലി, അരുണാ ആസഫലി, തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളായിരുന്നു ക്വിറ്റിന്ത്യാ സമരം നയിച്ചതെന്ന് എത്ര പേർക്കറിയാം.
ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് വടകരയിലെ പി.ബാലൻ രചിച്ച 'കോഴിക്കോട് ജില്ലയുടെ സോഷ്യലിസ്റ്റോർമകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. പുസ്തകത്തിന്റെ അവതാരികയിൽ ഹരീന്ദ്രനാഥ് ഇങ്ങിനെ പറയുന്നുണ്ട്
"രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറിയ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്നവ്യമായ ഒരു ദിശാബോധയൊരുക്കിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ദേശചരിത്രം ലിഖിതപ്പെടുത്തുകയാണ്.
1934 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണവും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയായി മാറിയതുമായ ദീർഘമായ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സാധാരണക്കാർ മുതൽ നേതാക്കൾ വരെയുള്ളവരുടെ പ്രാദേശിക ചരിത്രമാണ് ഇതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.
മലബാറിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആരംഭം കുറിച്ച കെ.ബി.മേനോൻ്റെ കാലം മുതൽ കോഴിക്കോട് ജില്ലയിലെ പ്രസ്ഥാനത്തിന് സോഷ്യലിസ്റ്റുകളുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രസ്ഥാനത്തിൻ്റെ ചരിത്രം മാത്രമല്ല ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തുടക്കവും നാൾവഴികളും പ്രത്യയശാസ്ത്ര നിലപാടുകളും പ്രതിപാദിച്ചിട്ടുണ്ട്.
ബാലൻ മാസ്റ്ററുടെ കഠിനമായ പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് ആയിരക്കണക്കിന് പാർട്ടി ഭടന്മാരുടെയും ഡസൻ കണക്കിന് പാർട്ടി നേതാക്കളുടെയും വിവരങ്ങൾ ഈ പുസ്തകത്തിൽ ചേർക്കാനായത്. പാർട്ടി നടത്തിയ സമര പോരാട്ടങ്ങളുടെ കഥകളും പുസ്തകത്തിലുണ്ട്. പാർട്ടി ചരിത്രത്തിലെ പ്രധാന അദ്ധ്യായങ്ങളിലൊന്നായിരുന്നു മുതുകാട് - കൂത്താളി സമരങ്ങൾ. ഈ സമരങ്ങളുടെ നേതാക്കൾ പങ്കെടുത്ത പ്രാദേശിക നേതാക്കൾ എന്നിവർ ഓർമ്മിക്കപ്പെ ടുന്നുവെന്നത് ചെറിയ കാര്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

