Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightരോഗികളും ഡോക്​ടറും...

രോഗികളും ഡോക്​ടറും ചേർന്ന്​ ചിരി സൃഷ്​ടിക്കു​േമ്പാൾ

text_fields
bookmark_border
രോഗികളും ഡോക്​ടറും ചേർന്ന്​ ചിരി സൃഷ്​ടിക്കു​േമ്പാൾ
cancel
ചർമരോഗ വിദഗ്​ധനായ ഡോ. എം.ജി. ഷാജി എഴുതിയ 'ഓർമയിലെ കാറ്റാടിമരങ്ങൾ' എന്ന പുസ്​തകത്തെക്കുറിച്ച്​ ഗൗതം കൃഷ്​ണയുടെ നിരൂപണം

വിശ്വസാഹിത്യത്തിൽ ഡോക്​ടർ, രോഗി, രോഗം, ചികിത്സ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്​ നിരവധി പുസ്​തകങ്ങൾ കാണാമെങ്കിലും മലയാളത്തിൽ ഇക്കൂട്ടത്തിൽപ്പെട്ട കൃതികൾ താരതമ്യേന കുറവാണ്​. വിരലിലെണ്ണാവുന്ന ഭിഷഗ്വരന്മാരാണ്​ ഭാഷാസാഹിത്യരംഗത്തുള്ളത്​. അതിൽത്തന്നെ മിക്കതും സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ച്​ എഴുതിയവയാണ്​. ആശുപത്രിയും കൺസൽട്ടിങ്​ മുറിയും പശ്ചാത്തലമാക്കി, രോഗികളെ കഥാപാത്രമാക്കിയുള്ള കൃതികൾ വളരെ കുറവാണ്​. ഇത്തരത്തിലൊരു കൃതിയാണ്​ ചർമരോഗ വിദഗ്​ധനായ ഡോ. എം.ജി. ഷാജി എഴുതിയ 'ഓർമയിലെ കാറ്റാടിമരങ്ങൾ' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം. എഴുത്തി​െൻറ ലാളിത്യംകൊണ്ടും ഒാരോ വരിയിലും ലയിച്ചുചേർന്ന നർമഭാവംകൊണ്ടും എളുപ്പത്തിൽ വായിച്ചുരസിക്കാവുന്ന, പാരായണക്ഷമതയുള്ള ഒരു പുസ്​തകമാണിത്​.

വിവിധ സ്വഭാവവിശേഷങ്ങളുള്ള മനുഷ്യരെക്കൂടാതെ പരിസരത്തുള്ള നായവരെ ഈ ഓർമകളിലെ കഥാപാത്രങ്ങളാണ്​. പഠനകാലത്തുള്ള സഹപാഠികളും അധ്യാപകരും മുതൽ വിവിധ ജില്ലകളിൽ ​ജോലിചെയ്യു​േമ്പാഴുള്ള രോഗികളും രോഗികളുടെ ബന്ധുക്കളും വരെ ഈ പുസ്​തകത്തി​െൻറ താളുകൾക്ക്​ ജീവൻ പകരുന്നുണ്ട്​. മനുഷ്യരിലെ നന്മയും നിഷ്​കളങ്കതയുമാണ്​ ത​െൻറ രോഗികളിൽനിന്ന്​ ഡോക്​ടർ കണ്ടെടുക്കുന്നത്​.

ഉദാഹരണത്തിന്​ പുസ്​തകത്തിലെ ആദ്യത്തെ അനുഭവം നോക്കുക. 'താങ്ക്​യൂ മനാഫ്​'എന്ന ചെറുകുറിപ്പിൽ, ജോലിയും യാത്രയും മൂലം ഡോക്​ടറെ നേരിൽക്കാണാൻ കഴിയാത്ത മനാഫ്​ എന്ന ചെറുപ്പക്കാര​നെ ഫോണിലയച്ചുകിട്ടിയ ഫോ​ട്ടോയിൽ നോക്കി ചികിത്സിച്ച കഥയാണ്​ ഡോക്​ടർ പറയുന്നത്. പിന്നീടെപ്പോഴോ ഒരു പെരുമഴയത്ത്,​ റെയിൽവേ സ്​റ്റേഷനിലേക്ക്​ ഓ​ട്ടോ കാത്തുമടുത്ത്​ നിൽക്കു​േമ്പാൾ പഴയ രോഗി കാറുനിർത്തി സമയത്തിന്​ ​സ്​റ്റേഷനിലെത്തിച്ച അനുഭവം പങ്കുവെക്കു​േമ്പാൾ സംഭവം കൺമുന്നിലെന്നപോലെ വായനക്കാരന്​ അനുഭവിക്കാനാകുന്നു. ഇടുക്കിയിലെ കാന്തല്ലൂരിൽ ജോലിചെയ്യു​േമ്പാൾ പരിചയപ്പെട്ട, ഇതുവരെ മോ​ട്ടോർ വാഹനങ്ങളിൽ കയറിയിട്ടില്ലാത്ത മുനിയാണ്ടിയെ 'ഓർമയിലെ ചന്ദനമരങ്ങൾ' എന്ന തലക്കെട്ടിൽ വായിക്കാം. ഭാര്യയും അവരുടെ കാമുകനും ചേർന്ന്​ മർദിച്ച്​ അവശനാക്കുന്ന മുനിയാണ്ടി​യുടെ കഥയിൽ നർമത്തിനു​ പകരം ജീവിതയാഥാർഥ്യങ്ങളുടെ കയ്​പ്പാണുള്ളത്​.

ഇത്തരത്തിൽ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന മനുഷ്യരുടെ വ്യത്യസ്​തങ്ങളായ മനസ്സുകളാണ്​ എഴുത്തുകാരൻ വായനക്കാരന്​ സമ്മാനിക്കുന്നത്​. കാലിലെ ​ചർമരോഗത്തിന്​ ചികിത്സതേടിയെത്തുന്ന എഴുപത്തഞ്ചുകാരിയായ ബിയ്യുമ്മ ഡോക്​ടറോട്​ ആവലാതി പറയുന്നത്​ ത​െൻറ രണ്ട്​ മുട്ടിനുമുള്ള വേദനയെക്കുറിച്ചാണ്​. അവരെ സമാധാനിപ്പിക്കാൻ 'നമുക്ക്​ മുട്ടു​ മാറ്റിവെക്കാം ഉമ്മാ' എന്നു​പറഞ്ഞതിന്​ 'അതിന്​ മു​ട്ടൊക്കെ ആര്​ തരാനാ?' എന്നായിരുന്നു ബിയ്യുമ്മയുടെ ആശങ്ക. ഇത്തരത്തിൽ നേർത്ത നർമത്തി​െൻറ രസക്കൂട്ടുകൾ പകർത്തുന്ന 30 അനുഭവങ്ങളുടെ ഓർമകളാണ്​ ഈ പുസ്​തകത്തി​െൻറ താളുകളിൽ. അക്ഷരങ്ങൾക്ക്​ കൂട്ടായി കാർട്ടൂണിസ്​റ്റ്​ വേണുവി​െൻറ ചിരിപടർത്തുന്ന ചിത്രങ്ങളും പുസ്​തകത്തി​െൻറ പ്രത്യേകതയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book review
News Summary - ormayile kaattadi marangal book review
Next Story