നോവൽ പ്രകാശനം
text_fieldsഅബ്ദിയ ഷഫീനയുടെ ‘മസ്രയിലെ സുന്ദരി’ നോവൽ ഷാർജ പുസ്തകോത്സവത്തിൽ എഴുത്തുകാരി ഇന്ദു മേനോൻ പ്രകാശനം ചെയ്യുന്നു
റിയാദ്: സൗദിയിൽ പ്രവാസിയായ അബ്ദിയ ഷഫീനയുടെ 'മസ്രയിലെ സുന്ദരി' നോവൽ ഷാർജ പുസ്തകോത്സവത്തിൽ എഴുത്തുകാരി ഇന്ദു മേനോൻ പ്രകാശനം ചെയ്തു. ദുബൈയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഏറ്റുവാങ്ങി. സ്വവർഗരതിയിലെ ചൂഷണങ്ങൾ പ്രമേയമാക്കി അസർജാൻ എന്ന പാകിസ്താനി യുവാവിന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം.
ഹരിതം ബുക്സിന്റെ മാനേജിങ് ഡയറക്ടർ പ്രതാപൻ തായാട്ട് ആമുഖഭാഷണം നടത്തി. എഴുത്തുകാരി സർഗ റോയ് പുസ്തകപരിചയം നിർവഹിച്ചു.കഥാകൃത്ത് വെള്ളിയോടൻ അവതാരകനായി. സാമൂഹികപ്രവർത്തകൻ നാസർ നാസ്കോ, മലബാർ അടുക്കള ചെയർമാൻ മുഹമ്മദാലി ചാക്കോത്ത് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരി അബ്ദിയ ഷഫീന മറുപടി പ്രസംഗം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

