Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'നിലംതൊട്ട നക്ഷത്രങ്ങൾ': നോവൽ ചർച്ച
text_fieldsbookmark_border
കിളിമാനൂർ: കിളിമാനൂർ കലാസാഹിത്യ വേദിയുടേയും മെലിൻഡ ബുക്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ ഷാനവാസ് പോങ്ങനാടിൻ്റെ 'നിലം തൊട്ടനക്ഷത്രങ്ങൾ' എന്ന നോവൽ പരിചയപ്പെടുത്തലും അവതരണവും ചർച്ചയും സംഘടിപ്പിച്ചു.
കഥാകൃത്തും നിരൂപകനുമായ ഡോ. എം. രാജീവ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എഴുത്തുകാരനും ചിത്രകാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കഥാകൃത്തും നോവലിസ്റ്റുമായ സലിൻ മാങ്കുഴി നോവൽ പരിചയപ്പെടുത്തി. അഡ്വ. എസ്.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ കലാസാഹിത്യ വേദി സെക്രട്ടറി കുടിയേല ശ്രീകുമാർ സ്വാഗതവും കലാസാഹിത്യ വേദി പ്രസിഡൻറ് എം. വിജയകുമാർ നന്ദിയും പറഞ്ഞു. ഷാനവാസ് പോങ്ങനാട് മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

