``പുല്ലാളൂർ പാട്ടുകൾ ഒരു ദേശഗാഥ'' പറയുന്നു, നാടിെൻറ ചരിതം
text_fieldsപാഠശാല ജനകീയ കൂട്ടായ്മ പ്രസിദ്ധീകരിച്ച എം.എം. സദാനന്ദെൻറ ``പുല്ലാളൂർ പാട്ടുകൾ ഒരു ദേശഗാഥ'' എന്ന സമാഹാരം നാടിെൻറ ചരിതം പറയുകയാണ്. ഇന്നലെകൾ തളം കെട്ടി നിൽക്കുന്ന വരികൾ കൊണ്ട് സമ്പന്നമാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. സമാഹാരത്തിെൻറ ആമുഖ കുറിപ്പിൽ സദാനന്ദൻ ഇങ്ങനെയെഴുതുന്നു``ഇതിനെന്തെങ്കിലും മേന്മയുണ്ടോ എന്ന് വായനക്കാർ തീരുമാനിക്കട്ടെ. എെൻറതായ രീതിയിൽ എെൻറ കഥയും കഥകേടും കലർന്നവയെന്ന നിലയിൽ. ഒരാൾക്കുമാത്രമായി ഒന്നും സൃഷ്ടിക്കാനാവില്ലല്ലൊ. സാഹചര്യത്തിലും കാലത്തിലും തൊടാത്താതായി ഒന്നുമില്ലെന്നതിനാൽ, അത്രത്തോളമെ എന്തും സ്വന്തമായിരിക്കുന്നുള്ളൂ!''. ഒരു പക്ഷെ, എഴുത്തുകാരൻ മാറി നിന്ന്, തെൻറ കൃതിയെ വിലയിരുത്തുന്നതായി തോന്നുമിവിടെ. എന്നാൽ, അത്രമേൽ താനുമായി ചേർന്ന് നിൽക്കുന്ന ജീവിതങ്ങളിലൂടെയാണ് ഈ സമാഹാരം സഞ്ചരിക്കുന്നതെന്ന് ഒരോ കവിതയും ബോധ്യപ്പെടുത്തും.
അമ്മയും ഡോസ്റ്റോയോവ്സ്കിയും എന്ന കവിതയിൽ `` ദുരിതവേനൽ, കൊടുമുടിയിഴകളിൽ, ആത്മഹർഷളഴിച്ചിട്ട, അഗ്നിപർവ്വത ജീവിതം അമ്മ!, അന്ധകാരത്തിലഭയപ്രഭയിൽ, കൊടുങ്കാറ്റിളക്കിച്ചിതറുന്ന, നാട്ടുമാങ്കനികൾ തൻ, മധുരമായ്!, മൺമറഞ്ഞിട്ടും മരിക്കാതെ, തിരകളും തീരവും പോലെ!...'' അമ്മയോർമ്മ നിറഞ്ഞുനിൽക്കുന്ന ഈ കവിത സഞ്ചരിക്കുന്നവഴികൾ ഏറെ വിഭിന്നമാണ്. വായനക്കാരെന നീറുന്ന വേദനയിലേക്ക് തള്ളിവിടുന്നുണ്ട്. എല്ലാ കവിതകളിലും തെൻറ ഗ്രാമീണ ഭാഷ ആവോളം ഉപയോഗിക്കുന്നുണ്ട്. ഉദാഹരണങ്ങൾ ഏറെയാണ്.
സമാഹാരത്തിെൻറ അവതാരികയിൽ ഡോ. രാജൻ ഗുരുക്കൾ എഴുതുന്നു. `` സദാനന്ദെൻറ പാട്ടുകൾ സംവാദങ്ങളുടെ ഒത്തുചേരലാണ്. പാട്ടുകളുടെ സവിശേഷതയാണ് പലഭാഷണങ്ങളും സംവാദവും. അവ സമൂഹത്തെയും ലോകത്തെയുും പല രീതിയിൽ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. സംവാദത്തിെൻറ കാലിക പരിവർത്തനത്തിെൻറയും ആത്മബോധത്തിെൻറയും ആവിഷ്‍കാര മാധ്യമമാണ്. കവിതയിലെ വീരപാത്രങ്ങളായ ആളുകളോരുത്തരും.എല്ലാവരും സാധാരണക്കാരിൽ സാധാരണക്കാർ. അവരുടെ സംവാദമാണ് കവിതകളുടെ ആഖ്യാന ശൈലി. കവിതകളുടെ ഭാഷ ജനകീയമാണെന്നർത്ഥം''. ഒരു പക്ഷെ, എം.എം. സദാനന്ദെൻറ കവിതകൾ എന്താണെന്നതിനുള്ള ഉത്തരമാണ് രാജൻ ഗുരുക്കൾ നൽകുന്നത്. അറിയുന്ന ഭാഷയും. അറിയുന്ന മനുഷ്യരും അറിയുന്ന ഇന്നലെകളുമാണ് ഈ കവിയുടെ മുതൽക്കൂട്ട്. അതുകൊണ്ടാണ്, ``പുല്ലാളൂർ പാട്ടുകൾ ഒരു ദേശഗാഥ'' അറിഞ്ഞും, അറിയാതെയും പറയുന്നു, ഈ നാടിെൻറ ചരിതം.
സമാഹാരത്തിലുള്ള മാക്സിനെ കുറിച്ചുള്ള കവിത ചുവടെ...
മൂറിൽ നിന്നൊരു തക്കിടിമുണ്ടൻ
ഇന്നോളമുണ്ടായ ചിന്തകന്മാർ
വ്യാഖ്യാനിച്ചു പ്രപഞ്ചത്തിനെ
മാറ്റുവാനുണ്ടായതില്ല ചിന്ത
മാറണം മാറ്റുക നമ്മൾ! ജൂതന്റെ വേദനയല്ലീ സത്യം
ജീവിതം പൂവിതമായിരിക്കാൻ
വിശ്വവിതാനം സ്വതന്ത്രമാവാൻ
ചൂഷണ വീക്ഷണം വെട്ടീടണം
സമത്വ സർഗ്ഗാത്മക ഗാഥയായി! അദ്ധ്വാനഗീതം കവർന്നെടുത്താൽ
അഗ്നിവിഴുങ്ങീടുമി പ്രപഞ്ചം
ചൂഷകവംശ വെണ്ണീറിൽ നിന്നേ
ജീവ വൃക്ഷങ്ങൾ വളർച്ച നേടു! വേർപ്പിൽ വിളയുന്ന
വിത്തിൽ നിന്നേ
വാസന്തലോകം മുളച്ചുപൊന്തു!
മനഃപരിവർത്തനം വന്നു വർഗ്ഗം വാതിൽ തുറന്നുപോവില്ലിറങ്ങി
അടയുന്ന വാതിൽ തകർത്തു നമ്മൾ
അകവും പുറവുമായ് മാറിടാതെ! ആരുമീയാഹ്വാനമേറ്റുവാങ്ങി
ആരവാഗ്നേയമായ് ആളിയില്ല
നാം തന്നെ മറ്റൊരു ലോകമാവാൻ
തീ മലർപ്പാതയും വേറെയില്ല! വിപ്ലവചിന്തതൻ വിശ്വഭാരം
വേറൊരാളിതുപോലെ താങ്ങിയില്ല!
മറ്റെങ്ങുമിതുപോലെ തൂങ്ങിയില്ല!