Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right'ഓ​ര്‍മ​ച്ചെ​പ്പ്​'...

'ഓ​ര്‍മ​ച്ചെ​പ്പ്​' ര​ണ്ടാം പ​തി​പ്പു​മാ​യി എം.​എം. ഹ​സ​ൻ

text_fields
bookmark_border
M.M Hassan with second edition of Ormachepp
cancel
camera_alt

എം.​എം. ഹ​സ​ന്‍റെ പു​സ്ത​കം എം.​എ. യൂ​സു​ഫ​ലി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ര്‍ജ: ആ​ത്മ​ക​ഥ​യാ​യ 'ഓ​ർ​മ​ച്ചെ​പ്പി'​ന്‍റെ ര​ണ്ടാം പ​തി​പ്പു​മാ​യി യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ​ പ്ര​കാ​ശ​നം ചെ​യ്ത​ത്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ് എം.​എം. ഹ​സ​നെ​ന്ന് യൂ​സു​ഫ​ലി പ​റ​ഞ്ഞു. പൊ​തു​രം​ഗ​ത്തും രാ​ഷ്ട്രീ​യ​രം​ഗ​ത്തു​മു​ള്ള അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ഓ​ര്‍മ്മ​ച്ചെ​പ്പ് എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ താ​ന്‍ എ​ഴു​തി​യ​തെ​ന്ന് എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ എ​ല്‍വി​സ് ചു​മ്മാ​ര്‍ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​ത് സ്‌​നേ​ഹ​ത്തി​ന്‍റെ പു​സ്ത​ക​മാ​ണെ​ന്ന് അ​വ​താ​രി​ക എ​ഴു​തി​യ ക​ഥാ​കാ​ര​ന്‍ ടി. ​പ​ത്മ​നാ​ഭ​ന്‍ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​റ​ഞ്ഞു. കേ​ര​ള ഭാ​ഷ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​ആ​ര്‍. ത​മ്പാ​ന്‍, ജ​യ്ഹി​ന്ദ് ടി.​വി ചെ​യ​ര്‍മാ​ന്‍ അ​നി​യ​ന്‍കു​ട്ടി, ഷാ​ര്‍ജ ഗ​വ​ൺ​മെ​ന്‍റി​ലെ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​ര്‍ ബ​ദ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ സാ​ബി, ഇ​ന്‍കാ​സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ മ​ഹാ​ദേ​വ​ന്‍ വാ​ഴ​ശ്ശേ​രി​ല്‍, കെ.​എം.​സി.​സി പ്ര​തി​നി​ധി​യും ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​വി. ന​സീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ എ​ല്‍വി​സ് ചു​മ്മാ​ര്‍ സ്വാ​ഗ​ത​വും എം.​എം. ഹ​സ​ന്‍റെ മ​ക​ള്‍ നി​ഷ ഹ​സ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ന​ട​ന്‍ മോ​ഹ​ന്‍ലാ​ല്‍, ഡോ. ​ശ​ശി ത​രൂ​ര്‍ എം.​പി, അ​ശ്വ​തി തി​രു​നാ​ള്‍ ഗൗ​രി ല​ക്ഷ്മി​ഭാ​യ് ത​മ്പു​രാ​ട്ടി എ​ന്നി​വ​ര്‍ പു​സ്ത​ക​ത്തി​ന് വി​ഡി​യോ വ​ഴി ആ​ശം​സ നേ​ര്‍ന്നു. ഡി.​സി ബു​ക്‌​സാ​ണ് പ്ര​സാ​ധ​ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m m Hassansharjah international book fairUAE
News Summary - M.M Hassan with second edition of 'Ormachepp'
Next Story