സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനു മാഷെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനു മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഹാളില്‍ പ്രഫ. എം.കെ. സാനുവിന്‍റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാനു മാഷിനെ പോലുള്ള മഹദ് വ്യക്തികളുടെ ഊര്‍ജം വരുംകാലത്തിനായി കൈമാറണം- മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ സാനുമാഷിന്‍റെ സമ്പൂര്‍ണ കൃതികള്‍ ഏറ്റുവാങ്ങി.
ആയുസിന്‍റെ പ്രവര്‍ത്തന ഫലമാണ് ഈ സമാഹാരമെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കല്‍, പ്രഫ. എം. തോമസ് മാത്യു, സുനില്‍ പി. ഇളയിടം എന്നിവര്‍ പങ്കെടുത്തു. ‘സമൂഹ്’ കൂട്ടായ്മയാണ് പുസ്തകത്തിന്‍റെ പ്രസാധകർ.

