Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപ്ര​വാ​സ​ത്തി​ലും...

പ്ര​വാ​സ​ത്തി​ലും അ​ക്ഷ​ര​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ബി​ജി തോ​മ​സ്

text_fields
bookmark_border
പ്ര​വാ​സ​ത്തി​ലും അ​ക്ഷ​ര​ങ്ങ​ളെ  ചേ​ർ​ത്തു​പി​ടി​ച്ച് ബി​ജി തോ​മ​സ്
cancel

മ​നാ​മ: ‘ബാ​ബാ ആ​മി’ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ൽ എ​ഴു​ത്തി​ൽ ത​​ന്റേ​താ​യ ഇ​ടം ക​ണ്ടെ​ത്തു​ക​യാ​ണ് ​ബ​ഹ്റൈ​നി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നാ​യ ബി​ജി തോ​മ​സ്. ഇ​തി​ന​കം, 75ഓ​ളം ചെ​റു​ക​ഥ​ക​ളും നി​ര​വ​ധി ക​വി​ത​ക​ളും എ​ഴു​തി​യ ഇ​ദ്ദേ​ഹം ആ​സ്വാ​ദ​ന, നി​രൂ​പ​ണ മേ​ഖ​ല​യി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സ ജീ​വി​ത​ത്തി​ൽ, പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി എ​ഴു​ത്തു​കാ​രോ​ടൊ​പ്പം വേ​ദി പ​ങ്കി​ടാ​നും അ​വ​രോ​ടൊ​പ്പം ആ​ശ​യ​സം​വാ​ദ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​തും ത​ന്റെ എ​ഴു​ത്തു​ക​ളെ കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. ഗ​ൾ​ഫ് മാ​ധ്യ​മം, നാ​ട്ടി​ലെ ആ​നു​കാ​ലി​ക മാ​സി​ക​ക​ൾ തു​ട​ങ്ങി​യ​വ​യി​ലാ​ണ് എ​ഴു​ത്തി​ന്റെ തു​ട​ക്കം. പ്ര​വാ​സ​ത്തി​​ന്റെ നോ​വും നൊ​മ്പ​ര​വും ഒ​പ്പി​യെ​ടു​ക്കു​ന്ന ക​ഥ​ക​ളി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തി​നാ​യി.

ബ​ഹ്റൈ​നി​ൽ പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ബി​ജി ​തോ​മ​സ്, ജോ​ലി ക​ഴി​ഞ്ഞു​ള്ള സ​മ​യ​വും രാ​ത്രി​ക​ളു​മാ​ണ് എ​ഴു​ത്തി​നാ​യി നീ​ക്കി​വെ​ക്കു​ന്ന​ത്. ‘മി​ന്നാ​മി​നു​ങ്ങി​ന്റെ ഇ​ത്തി​രി​വെ​ട്ടം’ എ​ന്ന ആ​ദ്യ ക​ഥാ​സ​മാ​ഹാ​ര​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് കി​ട്ടി​യ​ത്. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ശ്രീ​പാ​ർ​വ​തി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​​ന്റെ ര​ണ്ടാ​മ​ത്തെ ക​ഥാ​സ​മാ​ഹാ​രം ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

മ​ഞ്ഞു​പെ​യ്യു​ന്ന രാ​വ്, സ​ർ​വ​ശ​ക്ത​ൻ, ഗ​ബ്രി​യേ​ൽ, സ്വ​ർ​ഗീ​യ വി​രു​ന്ന്, എ​ൻ അ​യ്യ​പ്പ​നൊ​രു നെ​യ്യ​ഭി​ഷേ​കം, സ​രി​ഗ​മ തു​ട​ങ്ങി ഒ​മ്പ​ത് ആ​ൽ​ബ​ങ്ങ​ൾ​ക്ക് ഗാ​നം ര​ചി​ക്കു​ക​യും സം​ഗീ​തം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ സ്വ​ദേ​ശി​യാ​യ ബി​ജി തോ​മ​സ് കോ​മേ​ഴ്സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​മെ​ടു​ത്ത് കു​റ​ച്ചു​കാ​ലം അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്ത​ശേ​ഷ​മാ​ണ് ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. ഭാ​ര്യ ബി​ൻ​സി​യും മ​ക​ൻ ആ​ൽ​വി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ടും​ബം. എ​ഴു​ത്തി​ന് പു​റ​മെ, ബ​ഹ്റൈ​നി​ലെ പ്ര​സം​ഗ​മ​ത്സ​ര വേ​ദി​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ബി​ജി തോ​മ​സ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainbookbiji Thomas
News Summary - minnaminunginte nurungu vettam-biji Thomas
Next Story