ആഷത്ത് മുഹമ്മദിന്റെ 'മശാന സഞ്ചാരിക'
text_fieldsജീവിതത്തിന്റെ വഴിയോരക്കാഴ്ചകളിൽനിന്ന് കഥകൾ മെനഞ്ഞെടുക്കുന്ന എഴുത്തുകാരി ആഷത്ത് മുഹമ്മദിന്റെ പുതിയ നോവലാണ് മശാന സഞ്ചാരിക. പുതിയകാലത്തെ സാമൂഹിക പരിസരത്തുനിന്ന് മതപരമായ വിവേചനങ്ങൾ ഉല്ലംഘിക്കുന്ന നോവൽ. മതം അവനവന്റെ അകം സ്ഫുടം ചെയ്തെടുക്കുന്ന ആത്മീയാനുഭൂതി മാത്രമായിരിക്കണമെന്ന് ഈ നോവൽ വായനക്കാരോട് സംവദിക്കുന്നു.
മനുഷ്യൻ മനുഷ്യനായിരിക്കേണ്ടതിന്റെ അനിവാര്യത വിളിച്ചുപറയുന്ന നോവലാണിതെന്ന് എഴുത്തുകാരി പറയുന്നു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ നവംബർ ആറിന് റൈറ്റേഴ്സ് ഫോറത്തിൽ കെ.പി. രാമനുണ്ണി, ഷെമിക്ക് നൽകി പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

