Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫീസില്ല, കാർഡില്ല; ഫ്രിഡ്ജ് തുറന്ന് പുസ്തകമെടുക്കാം, വായിക്കാം: ശ്രദ്ധേയമായി അധ്യാപകന്റെ സ്ട്രീറ്റ് ലൈബ്രറി

text_fields
bookmark_border
ഫീസില്ല, കാർഡില്ല; ഫ്രിഡ്ജ് തുറന്ന് പുസ്തകമെടുക്കാം, വായിക്കാം: ശ്രദ്ധേയമായി അധ്യാപകന്റെ സ്ട്രീറ്റ് ലൈബ്രറി
cancel

കൊൽക്കത്തയിലെ പാടുലിയിൽ എത്തുന്നവർക്ക് വഴിയരികിലുള്ള ഫ്രിഡ്ജ് സമ്മാനിക്കുന്നത് അപൂർവ്വമായ ഒരു വായനാനുഭവമാണ്. ഇംഗ്ലീഷ് അധ്യാപകനായ കാളിദാസ് ഹൽദാറും ഭാര്യ കുംകും ഹൽദാറും ചേർന്ന് 2021ൽ തുടക്കം കുറിച്ച അപൂർവ്വമായ ഒരു സ്ട്രീറ്റ് ലൈബ്രറിയാണിത്. ഇന്ന് ആയിരത്തിലധികം പുസ്തകങ്ങളുമായി വായനാപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി ഈ 'ഫ്രിഡ്ജ് ലൈബ്രറി' മാറിയിരിക്കുന്നു.

വലിയ മുതൽ മുടക്കില്ലാതെയാണ് സൗത്ത് കൊൽക്കത്തയിലെ സത്യജിത് റേ പാർക്കിന് സമീപം ദിനബന്ധു ആൻഡ്രൂസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിനടുത്തായി ഈ പുസ്തകശാല പ്രവർത്തനമാരംഭിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികൾ വീടുകളിൽ അടക്കപ്പെടുകയും ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഇങ്ങനെയൊരു ആശയം കാളിദാസിന്റെ മനസിലുദിക്കുന്നത്. കുട്ടികളുടെ ചിന്താലോകവും ഭാവനയും വികസിപ്പിക്കാൻ വായനാസംസ്കാരം തിരികെ കൊണ്ടുവരണമെന്ന അദ്ദേഹത്തിന്റെ ഉറച്ച തീരുമാനമാണ് ഈ സംരംഭത്തിന് വഴിതുറന്നത്.

ഉപയോഗശൂന്യമായ ഒരു ഡബിൾ ഡോർ ഫ്രിഡ്ജും, അലുമിനിയം ഷീറ്റുകൾ കൊണ്ട് നിർമിച്ച ഒരു ചെറിയ കടയുമാണ് ലൈബ്രറിയായി ഇവിടെ മാറ്റിയെടുത്തിരിക്കുന്നത്. ഇംഗ്ലീഷിലും ബംഗാളിയിലുമുള്ള നോവലുകൾ, നിഘണ്ടുകൾ, ചെറുകഥകൾ, സാഹിത്യ മാസികകൾ എന്നിവയെല്ലാം ഈ ഫ്രിഡ്ജിനുള്ളിൽ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു. പുസ്തകം എടുക്കാൻ എത്തുന്നവർക്ക് ഇവിടെ യാതൊരുവിധ ഫീസോ സങ്കീർണ്ണമായ നിബന്ധനകളോ ഇല്ല. അവിടെ സൂക്ഷിച്ചിരിക്കുന്ന ഡയറിയിൽ പേരും ഫോൺ നമ്പറും പുസ്തകമെടുത്ത തീയതിയും കുറിച്ചുവെച്ച ശേഷം ആർക്കും ഇഷ്ടമുള്ള പുസ്തകം വായിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകാം. എടുത്ത പുസ്തകങ്ങൾ കേടുപാടുകൾ കൂടാതെ ഒരു മാസത്തിനുള്ളിൽ തിരികെ എത്തിച്ചാൽ മതി.

പ്രദേശത്തെ പലചരക്ക് കടയുടമയായ താരാപദ് കാൻഹാറുടെ സഹകരണത്തോടെയാണ് ആളുകൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന ഈ സ്ഥലം കാളിദാസ് കണ്ടെത്തിയത്. തുടക്കത്തിൽ തന്റെ സ്വന്തം ശേഖരത്തിലുള്ള ഇംഗ്ലീഷ് പുസ്തകങ്ങളാണ് അദ്ദേഹം ഇതിലേക്ക് നൽകിയത്. കൂടാതെ 45,000 രൂപയോളം ചെലവഴിച്ച് ബംഗാളി പുസ്തകങ്ങളും പുസ്തക ഷെൽഫുകളും സ്വന്തമായി വാങ്ങി. പ്രശസ്ത ബംഗാളി നടൻ സബ്യസാചി ചക്രബർത്തി ഉൾപ്പെടെയുള്ള പ്രമുഖരും പ്രാദേശികവാസികളും പുസ്തകങ്ങൾ സംഭാവന ചെയ്തതോടെ ഈ കൊച്ചു ലൈബ്രറി ജനശ്രദ്ധ നേടി. ഇന്ന് ചേരി പ്രദേശങ്ങളിൽ സേവനമെത്തിക്കുന്ന മൊബൈൽ ലൈബ്രറികൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബൈസിക്കിൾ ലൈബ്രറികൾ, കുട്ടികൾക്കായുള്ള തിയറ്റർ വർക്ക്ഷോപ്പുകൾ, കഥപറച്ചിൽ കൂട്ടായ്മകൾ എന്നിവയടക്കം വൻ മുന്നേറ്റമായി 'പാടുലി സ്ട്രീറ്റ് ലൈബ്രറി' മാറിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How a Kolkata teacher built a street library with a simple thought, ‘Reading should belong to every child
Next Story