കെ.എം.സി.സിയുടെ 'കാലിടറാത്ത കർമയോഗികൾ'
text_fieldsഷാർജ ബുക്ക് ഫെയറിൽ ദുബൈ കെ.എം.സി.സി പ്രകാശനം ചെയ്യുന്ന പുസ്തകമാണ് 'കാലിടറാത്ത കർമയോഗികൾ' എന്ന പുസ്തകം. രാഷ്ട്രീയ സാമൂഹിക നവോത്ഥാന രംഗത്ത് പ്രവർത്തിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ 30 നേതാക്കളുടെ വിവരങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാവുന്ന കൈപുസ്തകമായാണ് ഇത് വായനക്കാരിൽ എത്തിക്കുന്നത്. ഇത് ആദ്യഭാഗം മാത്രമാണ്. പുസ്തകരചന നിർവഹിച്ചിരിക്കുന്ന പ്രവാസി എഴുത്തുകാരനായ യു.കെ. മുഹമ്മദ് കുഞ്ഞി അടുത്ത ഭാഗത്തിന്റെ രചനയിലാണ്. അവതാരിക എഴുതിയിരിക്കുന്നത് സാഹിത്യകാരൻ പി. സുരേന്ദ്രനാണ്. നവംബർ അഞ്ചിന് രാവിലെ 10.30ന് പ്രകാശനം നടക്കും. ദുബൈ കെ.എം.സി.സി സ്റ്റാളിൽ (ZC 19) ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

