Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഴുത്തിലെ കണ്ണൂരിന്റെ ശ്രീ

text_fields
bookmark_border
എഴുത്തിലെ കണ്ണൂരിന്റെ ശ്രീ
cancel

കണ്ണൂർ: പെണ്ണെഴുത്തിൽ കാലത്തിന്റെ ചുവരുകളിൽ മറ്റൊരു ചരിത്രം രചിച്ച് കണ്ണൂരിന്റെ ശ്രീയായി ആർ. രാജശ്രീ. ഇത്തവണത്തെ വയലാർ അവാർഡ് രാജശ്രീയുടെ ആത്രേയകത്തിന് ലഭിക്കുമ്പോൾ അത് കണ്ണൂരിലെത്തിക്കുന്ന ആദ്യ എഴുത്തുകാരി കൂടിയാണ് ഇവർ. തറിയും തിറയും വിപ്ലവവും സ്‌നേഹവും പകരുന്ന മണ്ണിലേക്ക് എല്ലാം തികഞ്ഞ കവിയുടെ പേരിലുള്ള വലിയ പുരസ്‌കാരം രാജശ്രീ എത്തിക്കുമ്പോൾ അത് നാടാകെയുള്ള വായനക്കാർക്ക് അഭിമാനമാകുകയാണ്.

എഴുത്തിന്റെ വഴിയിൽ കഥയോടൊപ്പം അനുവാചകനെ കൊണ്ടുനടക്കാൻ രാജശ്രീ എന്ന എഴുത്തുകാരിക്ക് കഴിയുന്നുവെന്നത് ഓരോ രചനയും തെളിവ് നൽകുന്നു. കണ്ണൂരിന്റെ മണ്ണിൽ, ഇത്രമാത്രം തീവ്രമായി കഥാലോകത്തെ ഉഴുതു മറിച്ച് പുതിയ സങ്കൽപം വായനക്കാരനു നൽകിയ മറ്റൊരു എഴുത്തുകാരി ഇതുവരെ പിറവിയെടുത്തിട്ടില്ല. അത് സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അത്രമാത്രം വായനക്കാർ രാജശ്രീയുടെ എഴുത്തിൽ മതിമറന്ന് അലിഞ്ഞു ചേർന്നുവെന്നത് കാലം തെളിയിക്കുന്നു.

2016 ൽ ആത്രേയകം എഴുതി തുടങ്ങിയെങ്കിലും മുന്നോട്ട് കൊണ്ടുപോയില്ല. അന്ന് കാസർകോട് ഗവ. കോളജ് അധ്യാപികയായിരുന്നു. പിന്നീട് മറ്റൊരു രചന നടത്തുകയും ചെയ്തു. കാൽ നൂറ്റാണ്ട് രചന തന്നെ നിർത്തിവച്ച ഇവർ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത് വാക്കുകളുടെ ആഴവും ഭംഗിയും കൂട്ടിക്കൊണ്ടായിരുന്നു.

1977 ജൂലൈ 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലായിരുന്നു ജനനം. അച്ഛൻ: പി.എൻ. രാജപ്പൻ മാസ്റ്റർ. അമ്മ: ആർ. രാജമ്മ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, പയ്യന്നൂർ കോളേജ്, പറശ്ശിനിക്കടവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. കെ.പി. മാലതിയുടെ കീഴിൽ നടത്തിയ ഗവേഷണത്തിന് കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു.

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, നിന്റെ കഥ നായികാനിർമിതി: വഴിയും പൊരുളും, അപസർപകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങൾ എന്നിവയാണ് മറ്റു പുസ്തകങ്ങൾ. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

2026ലെ പത്മപ്രഭാ പുരസ്കാരം, 2025ലെ കോഴിക്കോട് യുനസ്കോ സാഹിത്യ നഗരം പുരസ്കാരം, വി.ടി. സ്മാരക പുരസ്കാരം എന്നിവ ആത്രേയകം എന്ന നോവലിന് ഇതിനോടകം ലഭിച്ചിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗം ഗവേഷണ കേന്ദ്രത്തിൽ പ്രഫസറായ രാജശ്രീ വയലാർ അവാർഡ് നേടുന്ന സംസ്ഥാനത്തെ ഏഴാമത്തെ വനിത എഴുത്തുകാരി കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur's Sree in writing
Next Story