Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ.അലി അസ്ഗർ ബാഖവിയുടെ 'കാവനൂർ നാൾവഴികൾ പോരാട്ടങ്ങൾ ' പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
kavanur bhagavi
cancel

കാവനൂർ : ഡോ. അലി അസ്ഗർ ബാഖവി രചിച്ച 'കാവനൂർ നാൾവഴികൾ പോരാട്ടങ്ങൾ ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് കാവനൂരിലെ ചില ഭാഗങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സ്മാരകശിലകളെ കുറിച്ചും വീട്ടു തടങ്കലിലാക്കി കൊണ്ട് ബ്രട്ടീഷ് പട്ടാളം തീയിട്ടു കരിച്ചു കളഞ്ഞ മാമ്പുഴ സ്വാതന്ത്ര്യ സമര പോരാളികളെ അനുസ്മരിച്ചും ഡോ:ബാഖവിയുടെ ഈ ഗ്രന്ഥരചന ഏറെ ശ്ലാഘനീയമാണെന്ന് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് കാവനൂർ പഞ്ചായത്ത് കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധികരിച്ചത്. കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.പി. മുജീബ് പുസ്തകം പരിചയപ്പെടുത്തി.

ഫൈസൽ എളേറ്റിൽ ബഷീറലി തങ്ങൾ , ശരീഫ് സാഗർ, കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ , ടി.ടി.ബിച്ചാപ്പു, ഗഫൂർ കുറുമാടൻ, എൻ.വി. മുഹമ്മദ് ബാഖവി ,പി.കെ.സി. തുറാബ് തങ്ങൾ, കെ.ബാലസുബ്രമണ്യൻ, കെ വഹാബ് സുല്ലമി, മാട്ടട മധു , സഈദ് മുത്തനൂർ, വി.ഹംസ, ജലീൽ മാസ്റ്റർ, ഖമറുദ്ദിൻ വാക്കാലൂർ, വി.എ.നാസർ, സലാം വാക്കാലൂർ, പി.പി.ഹംസ മാസ്റ്റർ തുടങ്ങിയവർ സംമ്പന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr.Ali Asghar Baqavi Book release
Next Story