Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീൽസ് അല്ല, എക്സ്പ്ലോർ: കഥ വായിച്ച് ലൊക്കേഷൻ തേടി യാത്ര, ട്രെൻഡായി ‘ബുക്ക് ടോക്ക് ട്രാവൽ’

text_fields
bookmark_border
Book Talk Travel
cancel
camera_alt

‘ബുക്ക് ടോക്ക് ട്രാവൽ

ഹാരി പോട്ടർ വായിച്ച് ഹോഗ്‌വാർട്ട്സ് എക്സ്പ്രസ് പോകുന്ന പ്ലാറ്റ്‌ഫോമിൽ ഒന്ന് നിൽക്കാൻ തോന്നിയിട്ടുണ്ടോ? ഷെർലക് ഹോംസ് വായിച്ച് ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലൂടെ ഒന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ? 'ചെമ്മീൻ' വായിച്ച് ആലപ്പുഴ കായലിൽ ഒരു വള്ളത്തിൽ പോകാനും, 'ഖസാക്കിന്റെ ഇതിഹാസം' വായിച്ച് തസ്രാക്കിലെ മഴ നനയാനും ആഗ്രഹിച്ചിട്ടുണ്ടോ?

എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. ലോകം ഇപ്പോൾ വീണ്ടും സാഹിത്യ ടൂറിസത്തിന്റെ പിന്നാലെയാണ്. ‘ബുക്ക് ടോക്ക് ട്രാവൽ’ എന്നൊരു ട്രെൻഡ് തന്നെയുണ്ട്. വായിച്ച പുസ്തകത്തിലെ സ്ഥലങ്ങളിലേക്ക് യാത്ര പോകുക. ക്ലാസിക് നോവലുകൾ വെറും പുസ്തകങ്ങളായി ഇരിക്കുന്നില്ല, അവ യാത്രയുടെ പാസ്‌പോർട്ടായി മാറുന്നു. പക്ഷെ ഒരു ചോദ്യമുണ്ട്. ഈ സാഹിത്യ സഞ്ചാരികൾ യഥാർത്ഥത്തിൽ അവിടെ ചെന്ന് എന്താണ് തിരയുന്നത്?

ഒരു നോവൽ വായിക്കും, അതിൽ പറയുന്ന കഫേ, തെരുവ്, വീട് എന്നിവ ഗൂഗ്ൾ മാപ്പിൽ സേവ് ചെയ്യും, പിന്നെ അവിടേക്ക് യാത്ര പോകും. അവിടെ ചെന്ന്, കഥ നടന്ന അതേ സ്ഥലത്തിരുന്ന് അതേ പുസ്തകം വായിക്കുന്ന വിഡിയോ എടുത്ത് ടിക് ടോക്കിൽ ഇടും. അതാണ് ബുക്ക് ടോക്ക് ട്രാവൽ.

ഈ യാത്രക്ക് നൂറ് വർഷം പഴക്കമുണ്ട്. 1899ൽ വില്യം ലിയോൺ ഫെൽപ്സ് ഇംഗ്ലണ്ടിന്റെ ആദ്യ 'ലിറ്റററി മാപ്പ്' ഉണ്ടാക്കി. 1904ൽ വില്യം ഷാർപ്പ് 'Literary Geography' എന്ന പുസ്തകത്തിൽ രാജ്യത്തെ 'ഡിക്കൻസ് ലാൻഡ്', 'ബ്രോണ്ടെ കൺട്രി' എന്നൊക്കെ വിഭജിച്ചു.

ഇതിന് ഏറ്റവും നല്ല ഉദാഹരണം തോമസ് ഹാർഡിയുടെ 'വെസ്സെക്സ്' ആണ്. ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്തെ സ്ഥലപ്പേരുകൾ മാറ്റി ഹാർഡി ഉണ്ടാക്കിയ ഒരു സാങ്കൽപ്പിക രാജ്യം. അത് സത്യമാണെന്ന് കരുതി ആളുകൾ ഗൈഡ് ബുക്കുകൾ വരെ ഇറക്കി. ‘വെസ്സെക്സ് എന്നത് പകുതി യഥാർത്ഥവും പകുതി സ്വപ്നവുമായ രാജ്യമാണ്’ എന്ന് ഒരിക്കൽ തോമസ് ഹാർഡി തന്നെ പറഞ്ഞിട്ടുണ്ട്.

നോബൽ ജേതാവായ വി.എസ്. നയ്പാൾ ഇതിന് നല്ലൊരു ഉത്തരം തരുന്നുണ്ട്. കുട്ടിക്കാലത്ത് ട്രിനിഡാഡിൽ ഇരുന്നാണ് അദ്ദേഹം ഡിക്കൻസിനെ വായിക്കുന്നത്. ലണ്ടൻ ഒരിക്കലും കണ്ടിട്ടില്ല. അന്ന് ഡിക്കൻസിന്റെ ലണ്ടൻ തനിക്ക് "ഒരു സാങ്കൽപ്പിക നഗരം" പോലെയാണ് തോന്നിയത് എന്ന് നയ്പാൾ പറയുന്നു. കാരണം ഡിക്കൻസ് ലണ്ടനെ ഗൂഗ്ൾ മാപ്പ് പോലെ കൃത്യമായി വരച്ചു വെക്കുന്നില്ല. പകരം കുറച്ച് സൂചനകൾ മാത്രമേ തരുന്നുള്ളൂ.

ഉദാഹരണത്തിന്, ഇരുണ്ട തെരുവ്, പുക, തിരക്കുള്ള കട എന്നൊക്കെ മാത്രം പറയുന്നു. അപ്പോൾ ട്രിനിഡാഡിലെ കൊച്ചു നയ്പാൾ തന്റെ മനസ്സിൽ കണ്ട ഇരുണ്ട തെരുവ് വെച്ച് ലണ്ടനെ പണിയുന്നു. ഇംഗ്ലണ്ടിലെ ഒരു കുട്ടി അവൻ കണ്ട തെരുവ് വെച്ച് വേറൊരു ലണ്ടനെ പണിയുന്നു.അതായത്, ഡിക്കൻസിന്റെ മിടുക്ക് ലണ്ടനെ ഫോട്ടോ പോലെ വരച്ചതിലല്ല. എല്ലാവർക്കും അവരവരുടെ ലണ്ടനെ മനസ്സിൽ ഉണ്ടാക്കാൻ പറ്റുന്ന തരത്തിൽ, അയഞ്ഞ് കിടക്കുന്ന ഒരു വിവരണം നൽകി എന്നതിലാണ്.അതുകൊണ്ടാണ് ഭൂപടത്തിലെ ലണ്ടനെക്കാൾ വ്യക്തമായി, നമ്മുടെ മനസ്സിലെ ലണ്ടൻ മാറുന്നത്.

നമ്മൾ ഒരു സ്ഥലത്ത് എത്തും മുൻപേ, നമ്മുടെ മനസ്സ് അവിടെ എത്തിയിട്ടുണ്ടാകും. ഒരു പുസ്തകത്തിലൂടെ, ഒരു സിനിമയിലൂടെ അല്ലെങ്കിൽ ഒരു ചിത്രത്തിലൂടെ ആ സ്ഥലം നമ്മുടെ മനസിൽ പതിഞ്ഞിട്ടുണ്ടാകും. നേരിട്ട് ചെല്ലുമ്പോൾ നിങ്ങൾ യഥാർത്ഥ സ്ഥലത്തെ, മനസ്സിൽ ഉണ്ടായിരുന്ന സ്ഥലവുമായി താരതമ്യം ചെയ്യുകയാണ്. ഇതാണ് ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലത്തോട് തോന്നുന്ന ഗൃഹാതുരത്വം.

ഇന്ന് സാഹിത്യ ടൂറിസത്തിൽ ഏറ്റവും തിരക്കുള്ളത് എഴുത്തുകാരുടെ വീടുകളിലാണ്. "ഇവിടെ ഇരുന്നാണ് അദ്ദേഹം ആ നോവൽ എഴുതിയത്, ഇതാണ് അദ്ദേഹം നോക്കിയിരുന്ന ജനൽ" എന്ന് കേൾക്കുമ്പോൾ നമുക്ക് എഴുത്തുകാരനോട് തൊട്ടടുത്ത് നിൽക്കുന്ന പോലെ തോന്നും. പക്ഷെ, ഈ വീടുകൾ പലപ്പോഴും യഥാർത്ഥ ജീവിതവും സാങ്കൽപ്പിക കഥയും തമ്മിലുള്ള അതിർവരമ്പ് മായ്ച്ചുകളയുന്നു. അവിടെ കഥാപാത്രങ്ങൾ സഞ്ചരിച്ച വഴികളിലൂടെയാാാണ് നാം സഞ്ചരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BookTok Travel and the Nostalgia for Places We Never Saw
Next Story