Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightആരോപണം നേരിടുന്ന...

ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് പുസ്തക പ്രകാശന ചടങ്ങിൽ; പുസ്തകം പിൻവലിച്ച് പ്രസാധകർ

text_fields
bookmark_border
Delhi riot
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തെ കു​റി​ച്ച് ബ്ലൂം​സ്ബെ​റി ഇ​ന്ത്യ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന പു​സ്ത​കം പി​ന്‍​വ​ലി​ച്ചു. പുസ്തകത്തിന്‍റെ പ്രമോഷൻ ചടങ്ങിൽ ക​ലാ​പ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ക​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ബി​.ജെ.​പി നേ​താ​വ് ക​പി​ൽ മി​ശ്ര പ​ങ്കെ​ടു​ത്ത വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പുസ്തകം പിൻവലിച്ചത്.

മോ​ണി​ക്ക അ​റോ​റ, സോ​ണാ​ലി ചി​ത​ല്‍​ക​ര്‍, പ്രേ​ര​ണ മ​ല്‍​ഹോ​ത്ര എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​ഴു​തി​യ 'ഡ​ല്‍​ഹി റ​യ​ട്സ് 2020; ദി ​അ​ണ്‍​ടോ​ള്‍​ഡ് സ്റ്റോ​റി' എ​ന്ന പു​സ്ത​ക​മാ​ണ് പ്ര​സാ​ധ​ക​ർ പി​ന്‍​വ​ലി​ച്ച​ത്. ര​ച​യി​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ മോ​ണി​ക്കാ അ​റോ​റ സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് വി​വാ​ദ നേ​താ​വ് ക​പി​ൽ മി​ശ്ര പ​ങ്കെ​ടു​ത്ത​ത്. ഫെബ്രുവരി 2020ൽ ഡൽഹിയിൽ നടന്ന കലാപത്തിന്‍റെ യഥാർത വസ്തുതകൾ വളിച്ചത്തുകൊണ്ടുവരുന്നതാണ് പുസ്തകമെന്നായിരുന്നു അവകാശവാദം.

ഹാ​രി പോ​ർ​ട്ട​ർ തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​രാ​ണ് ബ്ലൂം​സ്ബെ​റി. ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് എ​ഴു​ത്തു​കാ​രി ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ബ്ലൂം​സ്ബെ​റി അ​റി​യി​ച്ചു. കപിൽ മിശ്രക്ക് പുറമെ ബി.ജെ.പി എം.പി ഭൂപേന്ദ്ര യാദവ്, വലതുപക്ഷ സിനിമാസംവിധായകനായ വിവേക് അഗ്നിഹോത്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.

അ​ടു​ത്ത മാ​സം പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന പു​സ്ത​കം പി​ൻ​വ​ലി​ച്ച​താ​യും പ്ര​സാ​ധ​ക​ർ പ്ര​സ്താ​വ​ന​യി​ലൂടെയാണ് അറിയിച്ചത്. ക​പി​ല്‍ മി​ശ്ര​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​ട​ക്കു കി​ഴ​ക്ക​ന്‍ ദ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് സം​ഘ​ര്‍​ഷം ക​ലാ​പ​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil misraDelhi riotBloomsbury
Next Story