Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപഴയ സാധുമൃഗമെന്ന...

പഴയ സാധുമൃഗമെന്ന വിശേഷണത്തിൽ നിന്നും പശു രാഷ്ട്രീയ മുഖം മൂടി വെക്കുേമ്പാൾ...

text_fields
bookmark_border
പഴയ സാധുമൃഗമെന്ന വിശേഷണത്തിൽ നിന്നും  പശു രാഷ്ട്രീയ മുഖം മൂടി വെക്കുേമ്പാൾ...
cancel
``ഒരു കണ്ണീർക്കണം മറ്റുള്ള
വർക്കായി ഞാൻ പൊഴിക്കവേ,
ഉദിക്കയാണെന്നാന്മാവി-
ലായിരം സൗരമണ്ഡലം...''

മഹാകവി അക്കിത്തത്തിന്‍റെ ഈ വരികൾ പലപ്പോഴും എഴുത്തിന്‍റെ അടിസ്ഥാനമായി തോന്നാറുണ്ട്. സഹജീവികളുടെ പ്രശ്നങ്ങൾക്ക് മുൻപിൽ തുറന്നു പിടിച്ച കണ്ണുമായാണ് നാളിതുവരെ എഴുത്തുകാർ നടന്നത്. ആ വഴി നീണ്ടു നീണ്ടു കിടക്കുകയാണ്. ആ വഴിയിൽ തന്നെയാണ് കെ. പി. അബൂബക്കർ എന്ന കഥാകാരനുമുള്ളത്. പലപ്പോഴും സാരോപദേശ കഥകളെ

ഓർമ്മിപ്പിക്കുന്ന രചനകളുമായാണ് അബൂബക്കർ വായനക്കാരനുമുൻപിലെത്തുന്നത്. പശു എന്ന പുതിയ കഥാസമാഹാരത്തിനുമുൻപിൽ നിൽക്കുേമ്പാൾ നാടിന്‍റെ ദൈനംദിന പ്രശ്നങ്ങളിേലക്ക് കണ്ണോടിക്കുന്ന എഴുത്തുകാരനായി അബൂബക്കർ മാറുന്നു. പശു പുതിയ ഇന്ത്യയിൽ സാധു മൃഗം മാത്രമല്ല, മറിച്ച് അത് രാഷ്ട്രീയ മുഖം കൈവരിച്ചിരിക്കുന്നു. കുട്ടിക്കാലത്ത് പഠിച്ച ആ സാധുമൃഗം നാടിന്‍റെ ഉറക്കം കെടുത്തുന്നതിലേക്ക് വഴി മാറി സഞ്ചരിക്കുകയാണ്.

``പശു കുത്തി മറിച്ചിട്ടതിനുശേഷം തുള്ളിച്ചാടിക്കൊണ്ട് പൈക്കിടാവ് വരുന്നത് കാണുേമ്പാൾ തന്നെ മകൾ ഭയന്ന് നിലവിളിക്കാൻ തുടങ്ങി. അവൾ ബെഡ്റൂമിൽ കയറി വാതിലടച്ച് ഇരുന്നു. ക്രമേണ അവളുടെ ഭയം ഏറിയേറി വരാൻ തുടങ്ങി. പശുവിനെയും കിടാവിനെയും കാണുന്നത് തന്നെ അവൾക്ക് ഭയമായി...'' ഉത്തരേന്ത്യയിലെ വാർത്തകൾ ഈ കേരളത്തിലും സൃഷ്ടിക്കുന്ന ആകുലതകൾ വളരെ വലുതാണെന്ന് `പശു' എന്ന കഥ ബോധ്യപ്പെടുത്തുന്നു. വെറുതെയാവുന്ന ഒരു കഥയും ഈ സമാഹാരത്തിലില്ല. എല്ലാറ്റിനും ഒരു ലക്ഷ്യമുണ്ട്. അത്, അതിന്‍റെ രാഷ്ട്രീയത്തിലേക്ക്, ചിന്തകളിലേക്ക് നയിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാള കഥാലോകത്ത് തെൻറതായ ഇടം കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് കെ. പി. അബൂബക്കർ. പ്രവാസ ജീവിതത്തിന്‍റെ ഓട്ടത്തിനിടയിൽ മലയാളി മനസുള്ള എഴുത്തുകാരനായി സ്വയം അവരോധിക്കുകയാണിയാൾ.

ചില കഥകൾ മിനിക്കഥളെ ഓർമ്മിപ്പിക്കുന്നു. ചിലത്, കുഞ്ഞുണ്ണികവിതപോലെ എളുപ്പം വായനക്കാരനോടൊപ്പം നടക്കുന്നു. തനിക്ക് ഏറെ പറയാനുണ്ട് ഈ ലോകത്തോടെന്ന് ഓരോ രചനയും ഓർമ്മപ്പെടുത്തുകയാണ്. സാഹിത്യഭാഷയുടെ കെട്ടുകാഴ്ചയില്ലാതെ തന്‍റെ സുഹൃത്തിനോട്, സഹപാഠിയോട് ഒരു കഥപറയുന്നവെന്ന ലാഘവത്തോടെ ഇതിലെ ഓരോ കഥയും പറഞ്ഞുവെക്കുന്നത്. പ്രവാസ ലോകത്ത് നിന്ന് തന്‍റെ നാടിനെ നോക്കി കാണുന്ന എഴുത്തുകാരൻ പങ്കുവെക്കുന്ന ആശങ്കകൾ വളരെ വലുതാണ്. ഫാഷിസത്തിന്‍റെ വിഷനാമ്പുകൾ നമുക്ക് ചുറ്റും യാഥാർത്ഥ്യമായി മാറുേമ്പാൾ, ഈ കഥകൾ നമുക്കിടയിൽ ഉറക്കം നടിക്കുന്നവരെ ഉണർത്തുകയാണ്. എല്ലാ കഥകളും പരാമർശിച്ച് കൊണ്ടുളള ആമുഖ കുറിപ്പിന് മുതിരുന്നില്ല. മറിച്ച് വായിക്കാനാരിക്കുന്ന കഥയിലേക്ക് ചെറു പരവതാനി വിരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. കെ.പി. അബൂബക്കറിന് ഇനിയും തിരക്കേറിയ പ്രവാസ ജീവിതമുണ്ടാകട്ടെയെന്നും ഒപ്പം എഴുത്തിന്‍റെ തീഷ്ണതയിലേക്കും സഞ്ചരിക്കട്ടെയെന്നും ആഗ്രഹിക്കട്ടെ... വായനയുടെ വഴിയിൽ പുതിയ ആകാശവും പുതിയ ഭൂമിയും തീർത്ത് ഈ കഥകൾ സഞ്ചരിക്കും...

(കഥാ സമാഹാരത്തി​െൻറ ആമുഖ കുറിപ്പ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:story book
News Summary - About KP Abu Bakr's story collection Pashu
Next Story