ആനയും നെറ്റിപ്പട്ടവും; ഇവിടെയുണ്ട് കേരളം
text_fieldsഷാര്‍ജ: കേരളത്തിന്‍റെ തനത് സംസ്കാരങ്ങളുടെ സംഗമ വേദിയാണ് കമോൺ കേരള. പ്രദർശന വേദിയിലേക്ക് സ്വാഗതം ചെയ്യുന്നത് പായയാൽ നെയ്തെടുത്ത കവാടമാണ്. നെറ്റിപ്പട്ടം ചാർത്തിയ കവാടത്തിലൂടെ കടന്നുചെന്നാൽ കൺമുൻപിൽ കോഴിക്കോട് മിഠായിത്തെരുവ് കാണാം. അവിടവും കടന്ന് മുൻപോട്ടുനീങ്ങിയാൽ ഓട്ടോറിക്ഷയും ആനയുമെല്ലാം കൺമുൻപിൽ തെളിയും.
ആനയുടെ അകമ്പടിയോടെ കമോണ്‍ കേരളക്ക് എത്തിയിരിക്കുകന്നത് പ്രവാസി ചിട്ടിയാണ്. പ്രവാസി മലയാളി കൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനും കെ.എസ്.എഫ്.ഇ ആവിഷ്കരിച്ച നൂതന സംരംഭമാണ് പ്രവാസി ചിട്ടി. കമോണ്‍ കേരളയിലെ കെ.എസ്.എഫ്.ഇ യുടെ പവലിയനിലാണ് പ്രവാസി ചിട്ടിയും അവതരിപ്പിക്കുന്നത്. ഇവിടെ ഒരുക്കിയ ആനയോടൊപ്പം ഫോട്ടോയെടുക്കാനും ചിട്ടിയെ കുറിച്ച് വിശദമായി അറിയാനും കുടുംബങ്ങളടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്.ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക് ഓൺലൈനായി ചിട്ടിയിൽ ചേരാനും ലേലത്തിൽ പങ്കെടുക്കാനും കഴിയുമെന്നുള്ളത് പ്രവാസി ചിട്ടിയുടെ സവിശേഷത. ചിട്ടിയില്‍ ചേരുന്നത് വഴി കേരള വികസനത്തില്‍ പങ്കളിയാകുവാനും സാധിക്കും. ചിട്ടിയില്‍ നിന്നും ലഭിക്കുന്ന ഫ്ലോട്ട് ഫണ്ട് കിഫ്ബിയിലൂടെ കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭ്യമാകുന്നു. പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അവരുടെ പണം ഏതു മേഖലയിലെ വികസന പദ്ധതിക്ക് വിനിയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കാനുള്ള സൗകര്യവും ലഭ്യമാണ്.