Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ​ന​ക്കൂ​ട്ട​വും കു​റേ മ​നു​ഷ്യ​രും
cancel
camera_alt

ചി​ത്ര​ം: ബൈ​ജു കൊ​ടു​വ​ള്ളി

ഇ​ടു​ക്കി​യി​ൽ കാ​ട്ടാ​ന​യെ​ന്നു കേ​ട്ടാ​ൽ ആ​ളു​ക​ൾ എ​പ്പോ​ൾ സ്ഥ​ലം കാ​ലി​യാ​ക്കി​യെ​ന്ന് ചോ​ദി​ച്ചാ​ൽ മ​തി. അ​ത്ര നാ​ട്ടു​കാ​രെ ഭ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്നു​ണ്ട​വ​ർ. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ല​ട​ക്കം ത​മ്പ​ടി​ക്കു​ന്ന​വ​രി​ൽ പ​ല​രും നാ​ട്ടു​കാ​രു​ടെ ജീ​വ​നും ജീ​വ​നോ​പാ​ധി​യു​മൊ​ക്കെ ക​ശ​ക്കി​യെ​റി​യാ​റു​ണ്ട്. എ​ന്നാ​ൽ, മാ​ങ്കു​ളം എ​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ലെ കൊ​ച്ചു​ഗ്രാ​മ​ത്തി​ന്‍റെ ക​ഥ മ​റ്റൊ​ന്നാ​ണ്. ഇ​വി​ടെ കാ​ണാ​നാ​കു​ക മ​നു​ഷ്യ​നും ആ​ന​ക​ളും ത​മ്മി​ൽ വ​ര​ച്ചു​ചേ​ർ​ത്ത ഒ​രു അ​തി​ർ​ത്തി​യാ​ണ്. അ​തി​ന​പ്പു​റ​ത്തേ​ക്കും ഇ​പ്പു​റ​ത്തേ​ക്കും ഇ​രു​കൂ​ട്ട​ർ​ക്കും നോ ​എ​ൻ​ട്രി.

ഉ​പ്പു​കു​ളം എ​ന്ന മാ​ജി​ക് പോ​യ​ന്‍റ്

ആ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മാ​ജി​ക് പോ​യ​ന്‍റാ​ണ് ആ​ന​ക്കു​ള​ത്തെ ഉ​പ്പു​വെ​ള്ളം. മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത ഒ​രു പ്ര​തി​ഭാ​സ​മെ​ന്ന് പ​റ​യാം. ഈ​റ്റ ചോ​ല​യാ​ർ പു​ഴ​യു​ടെ ഈ ​ഭാ​ഗ​ത്ത് ഉ​പ്പു ര​സ​മാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ഊ​ർ​ന്നി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ൽ ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​ചേ​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. ഈ ​പ്ര​ത്യേ​ക രു​ചി​യാ​ണ് ആ​ന​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഈ ​ഗ്രാ​മ​ത്തി​ന് ആ​ന​ക്കു​ളം എ​ന്ന പേ​ര് വ​ന്ന​തെ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. വേ​ന​ൽ ക​ന​ത്തു​തു​ട​ങ്ങി​യ​തോ​ടെ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​വി​ടേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത്. രാ​ത്രി​യും പ​ക​ലു​മൊ​ക്കെ കു​ട്ടി​യാ​ന​ക​ളും കൊ​മ്പ​ൻ​മാ​രു​മൊ​ക്കെ ആ​ന​ക്കു​ള​ത്തേ​ക്ക് എ​ത്തു​ന്ന കാ​ഴ്ച​ത​ന്നെ മ​നോ​ഹ​ര​മാ​ണ്.

അ​ടു​ത്തി​ടെ ആ​ന​ക​ൾ​ക്കൊ​പ്പം എ​ത്തി​യ ഒ​രു കു​ട്ടി​യാ​ന​യു​ടെ ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. പു​ഴ​യി​ൽ കു​മി​ള​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഭാ​ഗ​ത്തെ ക​ല്ലു​ക​ൾ കാ​ലു​കൊ​ണ്ടു നീ​ക്കി തു​മ്പി​ക്കൈ ഉ​ള്ളി​ലേ​ക്ക് താ​ഴ്ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഒ​രു മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. പി​ന്നീ​ട് കു​റ​ച്ചു​നേ​രം ആ​ടി തി​മി​ർ​ത്തു കാ​ഴ്ച​ക്കാ​ർ​ക്കും ആ​വേ​ശ​മു​ണ്ടാ​ക്കും. അ​മ്മ​യെ ചു​റ്റി​പ്പ​റ്റി ഇ​റ​ങ്ങു​ന്ന കു​ട്ടി​ക്കൊ​മ്പ​ന്മാ​രും ചി​ല​പ്പോ​ഴു​ണ്ടാ​കും. ര​ണ്ടാ​ന​ക​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​നാ​യി രാ​ജ​കീ​യ​മാ​യാ​ണ് കു​ട്ടി​ക്കൊ​മ്പ​ന്മാ​രു​ടെ വ​ര​വ്. വ​ല്ല​പ്പോ​ഴും മാ​ത്ര​മേ ഈ ​കാ​ഴ്ച​ക്ക് അ​വ​സ​ര​മു​ണ്ടാ​കൂ. 30 മു​ത​ൽ 50 വ​രെ ആ​ന​ക​ൾ അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് നി​ര നി​ര​യാ​യെ​ത്തി ആ​ന​ക്കു​ള​ത്ത് കു​ളി​യും തേ​വാ​ര​വും ന​ട​ത്തി മ​ട​ങ്ങു​ന്ന​ത്.

ഒ​രു​വ​ശ​ത്ത് നാ​ട്ടു​കാ​ർ മ​റു​വ​ശ​ത്ത് കാ​ട്ടാ​ന​ക​ൾ

പു​ഴ​യു​ടെ ഒ​രു​വ​ശ​ത്ത് നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളും നി​ൽ​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ആ​ന​ക​ൾ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഇ​വി​ട​ത്തെ നി​ത്യ​കാ​ഴ്ച​യാ​ണ്. പ്ര​ദേ​ശ​ത്ത് മ​റ്റ് ജ​ല​സ്രോ​ത​സ്സു​ക​ളു​ണ്ടെ​ങ്കി​ലും ആ​ന​ക​ൾ വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി സ്ഥി​ര​മാ​യി ഈ ​ഒ​രൊ​റ്റ ക​ട​വി​ൽ ത​ന്നെ​യാ​ണ് എ​ത്തു​ന്ന​ത്. 1912 മു​ത​ലാ​ണ് ഇ​വി​ടേ​ക്ക് ആ​ന​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ആ​ന​ക്കു​ളം ടൗ​ണി​നോ​ട് വ​ള​രെ അ​ടു​ത്താ​ണ് ഈ ​പു​ഴ​ക്ക​ട​വ്. എ​ന്നി​രു​ന്നാ​ലും ആ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​റി​ല്ല. ഒ​രു​സം​ഘം വെ​ള്ളം കു​ടി​ച്ച് മ​ട​ങ്ങി​യ​ശേ​ഷ​മേ അ​ടു​ത്ത സം​ഘം ഇ​വി​ടെ​യെ​ത്തൂ എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​കാ​ട്ടാ​ന​ക​ളു​ടെ വ​ര​വി​ലു​ണ്ട്. ആ​ന​ക​ൾ എ​ത്തു​മ്പോ​ൾ പ്ര​ദേ​ശ​ത്തെ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന​വ​ർ അ​ത് നി​ർ​ത്തി അ​വ​ക്ക് അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​ത് കൗ​തു​ക​മാ​ണ്. എ​ങ്കി​ലും, വ​നം വ​കു​പ്പി​ന്റെ ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

ആ​ന​ക​ളു​ടെ ഹാ​പ്പി ടൈം

​മൂ​ന്നാ​റി​ൽ​നി​ന്ന് ഏ​ക​ദേ​ശം 40 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട് മാ​ങ്കു​ള​ത്തേ​ക്ക്. അ​ടി​മാ​ലി​യി​ൽ​നി​ന്നും ഇ​വി​ട​ത്തേ​ക്ക് എ​ത്താം. വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് ശേ​ഷ​മാ​ണ് ആ​ന​ക​ൾ വ​രാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത. പ​ല​പ്പോ​ഴും ഇ​ത് പു​ല​ർ​ച്ച​വ​രെ തു​ട​രും. മൂ​ന്നും നാ​ലും മ​ണി​ക്കൂ​റു​ക​ൾ വ​രെ ആ​ന​ക്കൂ​ട്ടം ഇ​വി​ടെ ത​മ്പ​ടി​ക്കാ​റു​ണ്ട്. രാ​ത്രി​യി​ൽ ആ​ന​ക​ളെ കാ​ണാ​നാ​യി പ്ര​ത്യേ​ക ലൈ​റ്റി​ങ് സം​വി​ധാ​ന​മ​ട​ക്കം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ളോ ഫ്ലാ​ഷ് ലൈ​റ്റു​ക​ളോ ഇ​വി​ടെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​വും വ​നം വ​കു​പ്പ് ന​ൽ​കു​ന്നു​ണ്ട്.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselephantsliterature
News Summary - A herd of elephants and few people
Next Story