കുരുന്നുപ്രതിഭകളുടെ കലാപ്രദർശനമായി ‘യങ് രവിവർമ എക്സിബിഷൻ’
text_fieldsഎം.ഇ.എസ് സ്കൂളിൽ വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം കാണുന്ന രക്ഷിതാക്കൾ
ദോഹ: വിദ്യാർഥികളുടെ കലാപ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ‘യങ് രവിവർമ’ എന്നപേരിൽ ചിത്ര പ്രദർശനം നടത്തി. ഒന്നാംതരം മുതൽ ഒമ്പതുവരെ ക്ലാസുകളിൽനിന്നുള്ള വിദ്യാർഥികളുടെ പെയിന്റിങ്ങുകൾ, കൊളാഷ്, കാലിഗ്രഫി, ഇൻസ്റ്റലേഷൻ, ശിൽപങ്ങൾ, കരകൗശല നിർമാണങ്ങൾ എന്നിവ അണിനിരത്തിയായിരുന്നു രണ്ടു ദിവസത്തെ ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
എം.ഇ.എസ് ഗവേണിങ് ബോഡി ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ ഫൈസൽ മായൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്ദർശകരായെത്തി. പ്രിൻസിപ്പൽമാരായ പ്രമീള കണ്ണൻ, ഹമീദ ഖാദർ, വൈസ് പ്രിൻസിപ്പൽ ആനി ഫ്രാൻസിസ് സന്ദർശിച്ചു.

