ലോകമേ തറവാട് കലാപ്രദർശനം: 56 കലാകാരികളുടെ സൃഷ്ടികൾ
text_fieldsആലപ്പുഴയിലെ ലോകമേ തറവാട് കലാപ്രദർശനത്തിൽ അവതരിപ്പിച്ച കലാസൃഷ്ടിക്കൊപ്പം പി.ജി. ജയശ്രീയും
ഭർത്താവ് സുരേഷ് ബാബുവും
ആലപ്പുഴ: ലോകമേ തറവാട് കലാപ്രദർശനത്തിൽ പെൺതിളക്കം. ജില്ലയിലെ അഞ്ചു വേദിയിലും എറണാകുളം ദർബാർ ഹാളിലുമായി നടക്കുന്ന പ്രദർശനത്തിൽ 56 പെൺ കലാസൃഷ്ടികളാണുള്ളത്. എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന കാലത്ത് ആപ്പിലൂടെ ചിത്രരചനയും സാധ്യമാകുമെന്ന് തെളിയിക്കുകയാണ് രാധ ഗോമതിയെന്ന കലാകാരി.
ആപ്പുവഴി വരച്ച ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട 87 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എറണാകുളം സ്വദേശിയായ രാധ കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരക്കും.
അവിചാരിതമായാണ് ഇവർ ആപ്പിലൂടെയുള്ള ചിത്രരചനയിലേക്ക് എത്തുന്നത്. കോവിഡ് കാലത്തിെൻറ അതിജീവനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് എങ്ങനെ നേരിടണമെന്ന ഉത്തരമാണ് മോന എസ്. മോഹൻ നൽകുന്നത്. 'ഗെയിം ഓഫ് സർവൈവൽ' എന്ന സൃഷ്ടിയിൽ കോവിഡ് കാലത്ത് ലോകമെങ്ങുമുള്ള കുട്ടികൾ എങ്ങനെ അതിജീവിക്കുന്നു എന്നായിരുന്നു ആദ്യപഠനം. തെൻറ കുട്ടിക്കാലം പേപ്പറുകളിലേക്ക് പകർത്തിയിരിക്കുകയാണ് ഇ.എൻ. ശാന്തി. കുട്ടിക്കാലത്തെ ഒറ്റപ്പെടലുകളും അയൽവീടുകളിലെ ഓണാഘോഷവും ഗ്രാമത്തിെൻറ ഇരുട്ടും വെളിച്ചവുമെല്ലാം ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. ഇവയിലൊക്കെ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ശാന്തി പറയുന്നു.
തെൻറ ഗ്രാമം വർഷങ്ങളായി അഭിമുഖീകരിച്ച പ്രശ്നങ്ങളാണ് തൃശൂർ ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ ജനിച്ച ചിത്രകല അധ്യാപിക കൂടിയായ പി.ജി. ജയശ്രീയുടെ കലാസൃഷ്ടി. കൊച്ചി മുസ്രിസ് ബിനാലെ ഫൗണ്ടേഷനാണ് ആലപ്പുഴ പൈതൃക പദ്ധതിയുമായി ചേർന്ന് കലാപ്രദർശനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

