Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡബ്ല്യു.എം.എഫ് - അബീർ മെഡിക്കൽ ഗ്രൂപ് ലഹരി വിരുദ്ധ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
മേഘ സജീവ് കുമാർ, ഫിൽസ മൻസൂർ, റിമ ഫാത്തിമ
ഡബ്ല്യു.എം.എഫ് - അബീർ മെഡിക്കൽ ഗ്രൂപ് ലഹരി വിരുദ്ധ ചിത്രരചന മത്സര വിജയികൾ ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ് നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷനുമായി (ഡബ്ല്യു.എം.എഫ്) സഹകരിച്ച് നടത്തിയ ലഹരി വിരുദ്ധ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാ പിച്ചു. നൂറോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മേഘ സജീവ് കുമാർ ഒന്നാം സ്ഥാനവും ഫിൽസ മൻസൂർ രണ്ടാം സ്ഥാനവും റിമ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. മജീഷ്യനും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ‘സന്തുഷ്ട കുടുംബം നാളെയുടെ ഭാവി’ എന്ന പരിപാടിയിൽവെച്ച് അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

