ലോകനാടക ഭൂപടത്തെ നിറപ്പെടുത്തുമ്പോള്‍.....
text_fieldsഅന്താരാഷ്ട്ര നാടകോത്സവത്തിനു അരങ്ങ് ഉണരുമ്പോള്‍ കാണികള്‍ അമ്പരപ്പോടെ നോക്കുന്ന കൂറ്റന്‍ സെറ്റുകള്‍ക്കു പിന്നില്‍ വെള്ളി രോമങ്ങള്‍ പടര്‍ന്ന് ജ്ഞാനസ്വരൂപമാര്‍ന്ന വിനയാന്വിത ഒരു വ്യക്തിത്വം ഉണ്ട് - ആര്‍ട്ടിസ്‌റ് സുജാതന്‍.പരമ്പരാഗത നാടകവേദികളില്‍ നിന്നും അന്താരാഷ്ട്രതലത്തിലുള്ള നാടകങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ശ്രദ്ധേയമാണ്.
കേരളത്തിലെ പരമ്പരാഗത നാടകവേദികളും നാടകോത്സവത്തിലെത്തുന്ന വിദേശ നാടകങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം രംഗസാമ്ഗ്രികളുടെ പ്രയോഗത്തിലാണെന്ന് അദ്ദേഹം പറയുന്നു.വിദേശ നാടകങ്ങളില്‍ മിനിമലിസവും സാങ്കേതിക തികവും കൂടുമ്പോള്‍, മലയാള നാടകവേദി ഊന്നല്‍ നല്‍കുന്നത് സംഭാഷണത്തിനും അഭിനയത്തിനുമാണ്. അച്ഛനില്‍ നിന്ന് പകര്‍ന്നു കിട്ടിയ നാടക പാരമ്പര്യം മുറുകെ പിടിക്കുമ്പോഴും, മാറുന്ന കാലത്തിന്റെ സാങ്കേതികതയെ അദ്ദേഹം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ടായിട്ടും ഒരു നവാഗതന്റെ ആകാംക്ഷയോടെയാണ് തന്റെ സൃഷ്ടികള്‍ അരങ്ങില്‍ വിരിയുന്നത് കാണാന്‍ അദ്ദേഹം അണിയറയില്‍ കാത്തിരിക്കുന്നത്. അണിയറയിലെ ഈ നിശബ്ദ സാന്നിധ്യമാണ് ഓരോ നാടകോത്സവത്തിനു യഥാര്‍ത്ഥ നിറം പകരുന്നത്.
ഉദ്ഘാടന നാടകം ; വിദേശ നാടകപ്രവര്‍ത്തകര്‍ക്ക് വരവേല്‍പ്പ്
ഇറ്റ്‌ഫോക്കിലെ ഉദ്ഘാടന നാടകമായ ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ടിന്റെ നാടകപ്രവര്‍ത്തകര്‍ക്ക് കേരള സംഗീത നാടക അക്കാദമി സ്വീകരണം നല്കി.അക്കാദമി ക്യാമ്പസ്സിലെത്തിയ ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ടിലെ അഭിനേതാവ് ലൂസിയാേേനാ മന്‍സൂര്‍,സാങ്കേതികപ്രവര്‍ത്തക ഫ്‌ലോളറന്‍സിയ മെന്‍ഡിസാബല്‍ എന്നിവരെയാണ് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വീകരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

