അതിർത്തികൾ മാഞ്ഞു; തിറയും പൂതനും കണ്ട് ഡിയഡ്രീ
text_fieldsഅയര്‍ലന്റുകാരി ഡിയഡ്രീ ജയന്റെ വീട്ടിലെത്തിയപ്പോള്‍
ആനക്കര: ഇടശ്ശേരിയുടെ പൂതപാട്ടിലെ പൂതനും തിറയും നിറഞ്ഞാടുന്ന ഉത്സവനാളുകൾ സമാഗതമായിരിക്കെ അവ നേരിട്ടുകാണാന്‍ അതിർത്തികൾക്കപ്പുറത്തുനിന്ന് ആരാധികയെത്തി. കപ്പൂര്‍ പഞ്ചായത്തിലെ പാരമ്പര്യ കലാകുടുംബത്തിലെ വെള്ളാളൂര്‍ ജയന്റെ വസതിയിലാണ് അയര്‍ലന്റുകാരി ഡിയഡ്രീ എത്തിയത്. കേരളത്തിലെ മറ്റു കലാരൂപങ്ങളെയും അടുത്തറിയാന്‍ ശ്രമിക്കുന്ന ഇവർ കലാമണ്ഡലവും സന്ദര്‍ശിച്ചിരുന്നു.
ഉത്സവ നാളുകള്‍ അടുത്തതോടെ തിറയും പൂതവും ഒരുക്കുന്ന തിരക്കിലാണ് ജയനും കുടുംബവും. പിതാവിൽനിന്ന് പകർന്നു കിട്ടിയ അറിവോടെ 30 വർഷമായി സ്വന്തം തട്ടകത്തും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ കലാരൂപം അവതരിപ്പിച്ചു പോരുകയാണ് ഇവര്‍. കൂടാതെ തിറയുടേയും പൂതത്തിന്റെയും കിരീടങ്ങള്‍ സ്വന്തമായി നിർമിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കാണാനും ആസ്വദിക്കാനും വിവിധരാജ്യങ്ങളിലെ സഞ്ചാരികൾ വെള്ളാളൂരിലെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

