വേദനയിലും അടവുപിഴക്കാതെ അളകനന്ദയുടെ ചുവടുകൾ
text_fieldsഅളകനന്ദ
തൃശൂർ: കാലിലെ കൊടിയവേദന സിരകളിലേക്ക് പടരുമ്പോഴും വേദിയിൽ ഒരു അടവുപോലും പിഴച്ചില്ല അളകനന്ദക്ക്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ്.എസിലെ എസ്. അളകനന്ദ കാലിലെ പരിക്കുമായാണ് വേദിയിലെത്തിയത്.
പരിശീലനത്തിനിടെ രണ്ടു ദിവസം മുമ്പാണ് വലതുകാലിന് പരിക്കേറ്റത്. നീരുവന്ന കാലിൽ ഡോക്ടറുടെ നിർദേശപ്രകാരം ബാൻഡേജ് ചുറ്റിയാണ് മത്സരത്തിനെത്തിയത്. ആദ്യമായാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. തിരുവനന്തപുരം ഉള്ളൂർ വൃന്ദാവനത്തിൽ ശ്യാം-സുജി ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

