പൈതൃകത്തെ വരച്ചുകാട്ടുന്ന ‘മുടന്തൻ തീരം’
text_fieldsബാഗ്ദാദിലെ നാഷനൽ തിയേറ്ററിൽ, അന്തരിച്ച നാടകകൃത്ത് സലീം അൽ-ഹത്താവി രചിച്ച്, ഇസ്സ കയേദ് സംവിധാനം ചെയ്ത് സയീദ് സലീമിന്റെ പൊതു മേൽനോട്ടത്തിൽ, ഉമ്മുൽ ഖുവൈൻ നാഷണൽ തിയേറ്റർ ട്രൂപ്പ് അവതരിപ്പിച്ച ‘അർജ് അൽ-സവാഹിൽ’(മുടന്തൻ തീരം) എന്ന ഇമാറാത്തി നാടകം അരങ്ങേറി. ശേഷം പോളിഷ് നാടകമായ ‘സൈലൻസും, ദി ഗാർഡൻ ഓഫ് ദി ഹെസ്പെറൈഡ്സ്ട എന്ന സ്പാനിഷ് നാടകവും അരങ്ങത്തെത്തി.
ഭൂതകാലവും വർത്തമാനവും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ് മുടന്തൻ തീരം പറഞ്ഞത്. വീരചരിത്രങ്ങൾ പുതിയ തലമുറകൾക്ക് ഒരു മാനസിക ഭാരമായി മാറുന്നു. ഓർമ്മ ഒരു പ്രചോദനാത്മക ഇടത്തിൽ നിന്ന് വികസനത്തെ തടസപ്പെടുത്തുന്ന ഒരു തടവറയായി എങ്ങനെ മാറുമെന്ന് ഇത് ചിത്രീകരിക്കുന്നു.
‘അർജ് അൽ-സവാഹിൽ’ പ്രാദേശിക പൈതൃകത്തെ നാടകീയമായ രൂപത്തിൽ ഉപയോഗപ്പെടുത്തുകയാണ്. അത് ആഴത്തിലുള്ള മാനുഷികവും ദേശീയവുമായ ചിന്ത വളർത്തുന്നു. പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ഇമാറാത്തി നാടകകൃതികളുടെ പരമ്പരയിൽ ഇത് ചേരുന്നു.
യാഥാർഥ്യത്തിന്റെയും ചരിത്രത്തിന്റെയും കലാപരമായ വ്യാഖ്യാനം അവതരിപ്പിക്കുന്നു. ഒരു പുരാതന നാടോടി കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചരിത്രപരവും സാമൂഹികവുമായ വിഷയങ്ങളെ സ്പർശിക്കുന്ന രീതിയിൽ കഥാപാത്ര വികസനവും സംഘർഷവും അവതരിപ്പിക്കുന്ന, ഒരു ആധുനിക ശൈലിയിലാണ് നാടകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിറഞ്ഞ കൈയടികളോടെയാണ് സദസ് നാടകത്തെ വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

