മാങ്കോസ്റ്റീന്‍ മരത്തണലില്‍ ബഷീര്‍ കഥകളുടെ മായാജാലം
text_fieldsതൃശൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ വൈവിധ്യമാര്‍ന്ന പത്ത് കഥകളെ ഒരു വേദിയില്‍ സമന്വയിപ്പിക്കുന്ന അപൂര്‍വമായ നാടകാവിഷ്‌കാരമാണ് അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ. രാജീവ് കൃഷ്ണനാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബഷീറിന്റെ പത്ത് കഥകളെ പരസ്പരം ബന്ധിപ്പിച്ച്, പ്രണയം, ഹാസ്യം, കാരുണ്യം തുടങ്ങിയ മനുഷ്യവികാരങ്ങളെ ഒരേസമയം പ്രേക്ഷക മനസ്സുകളിലേക്ക് പടര്‍ത്തുകയാണ് ഈ നാടകം. വ്യത്യസ്തമായ കഥാലോകങ്ങളെ ബന്ധിപ്പിക്കാനായി ബഷീര്‍ തന്നെ കഥാകാരനായും പങ്കാളിയായും സാക്ഷിയായും അരങ്ങിലെത്തുന്ന സവിശേഷതയും ഇതിലുണ്ട്.
മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട കമിതാക്കളും, കുറ്റബോധത്തില്‍ വിലപിക്കുന്ന പട്ടാളക്കാരനും അജ്ഞാതാവസ്ഥയില്‍നിന്ന് അപൂര്‍വമായ പ്രശസ്തിയിലേക്കുയരുന്ന നീണ്ട മൂക്കുള്ള പുരുഷനും, എഴുത്തുകാരന്‍ പുതുതായി താമസം മാറിയ വീട്ടില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പ്രേതവും, കാലക്രമേണ പ്രണയത്തില്‍ വേലിയേറ്റം സംഭവിച്ച ദമ്പതികളും തുടങ്ങി പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വ്യത്യസ്ത ജീവതങ്ങള്‍ അരങ്ങില്‍ ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

