Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightസ്‌കൂള്‍ ചുമരുകൾ...

സ്‌കൂള്‍ ചുമരുകൾ വർണാഭമാക്കി ‘ആക്രിക്കട’യിലെ കലാകാരന്‍മാര്‍

text_fields
bookmark_border
ART
cancel
camera_alt

പ​ര​പ്പ​ന​ങ്ങാ​ടി ബി.​ഇ.​എം.​എ​ല്‍.​പി സ്‌​കൂ​ള്‍ ചു​മ​രു​ക​ളി​ല്‍ ‘ആ​ക്രി​ക്ക​ട’​യി​ലെ ക​ലാ​കാ​ര​ന്‍മാ​ര്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​ക്കു​ന്നു

പ​ര​പ്പ​ന​ങ്ങാ​ടി: കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ കൊ​ച്ചു​മ​ന​സ്സി​ലേ​ക്ക് നി​റ​ങ്ങ​ള്‍ നി​റ​ക്കു​ക​യാ​ണ് ചി​ത്ര​ക​ല​യെ അ​ള​വ​റ്റ് സ്‌​നേ​ഹി​ക്കു​ന്ന ’ആ​ക്രി​ക്ക​ട’​യി​ലെ ഒ​രു​കൂ​ട്ടം ക​ലാ​കാ​ര​ന്‍മാ​ര്‍. കാ​ത​ങ്ങ​ള്‍ക്ക് അ​പ്പു​റ​ത്തു​നി​ന്ന് എ​ത്തി സൗ​ജ​ന്യ​മാ​യി സ്‌​കൂ​ള്‍ ചു​മ​രു​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​ക്കു​ന്ന ക​ലാ​കാ​ര​ന്‍മാ​ര്‍ പ​ര​പ്പ​ന​ങ്ങാ​ടി ബി.​ഇ.​എം.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ ര​ണ്ട് ദി​വ​സം ക്യാ​മ്പ് ചെ​യ്ത് 100 ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ച്ച​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ‘ആ​ക്രി​ക്ക​ട’ എ​ന്ന ആ​ര്‍ട്ട്, ക്രാ​ഫ്റ്റ് കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്‍മാ​രും ക​ലാ​കാ​രി​ക​ളും അ​ട​ങ്ങു​ന്ന 35 അം​ഗ സം​ഘ​മാ​ണ് സ്‌​കൂ​ള്‍ വ​ർ​ണാ​ഭ​മാ​ക്കി​യ​ത്. സ്‌​കൂ​ളി​ലെ 25 കു​ട്ടി​ക​ള്‍ക്കും വ​ര​ക്കാ​ൻ അ​വ​സ​രം ന​ല്‍കി.

കാ​സ​ര്‍കോ​ട് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് 250 ഓ​ളം പേ​രു​ള്ള കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളെ​ന്ന് സെ​ക്ര​ട്ട​റി പി. ​സു​ന്ദ​ര്‍രാ​ജ് പ​റ​ഞ്ഞു. ഡോ​ക്ട​ര്‍മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, പൊ​ലീ​സ്, പ്ര​വാ​സി​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ കൂ​ട്ട​ത്തി​ലു​ണ്ട്. ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ച​വ​രും അ​ല്ലാ​ത്ത​വ​രും ഇ​തി​ൽ​പെ​ടും.

ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍ മു​ത​ല്‍ 70 വ​യ​സ്സു​ള്ള​വ​ർ വ​രെ കൂ​ട്ടാ​യ്മ​യി​ലു​ണ്ട്. അം​ഗ​ൻ​വാ​ടി​ക​ള്‍, കു​ടും​ബ​ശ്രീ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ​ര്‍ സൗ​ജ​ന്യ​മാ​യി ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​ന​ല്‍കാ​റു​ണ്ട്. നാ​ല് വ​ര്‍ഷം മു​മ്പ് കോ​വി​ഡ് കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ത്യ​യും അ​നു​വും ചേ​ര്‍ന്ന് തു​ട​ക്ക​മി​ട്ട കൂ​ട്ടാ​യ്മ കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും എ​ത്തു​ന്ന ത​ര​ത്തി​ലേ​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി വ​ള​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paintingschool wallsB.E.M.L.P school
News Summary - The artists of scrap shop painted the school walls with colours
Next Story