Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightസുവർധന് മോഹസാഫല്യം;...

സുവർധന് മോഹസാഫല്യം; ‘കുബേരചരിതം’ ആട്ടക്കഥ അരങ്ങേറി

text_fields
bookmark_border
സുവർധന് മോഹസാഫല്യം; ‘കുബേരചരിതം’ ആട്ടക്കഥ അരങ്ങേറി
cancel
camera_alt

കു​ബേ​ര​ച​രി​തം ആ​ട്ട​ക്ക​ഥ​യി​ൽ കു​ബേ​ര​നാ​യി ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നും കു​ബേ​ര​പ​ത്നി​യാ​യി സു​രേ​ഷ് തോ​ട്ട​ര​യും അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ

Listen to this Article

പാലക്കാട്: ആട്ടക്കഥ രചയിതാവ് കെ.എൽ.എം സുവർധന് മോഹസാഫല്യം. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ ‘കുബേരചരിതം’ ആട്ടക്കഥ അരങ്ങിലെത്തി. ശനിയാഴ്ച വൈകീട്ട് പൈങ്കുളം തിരുവഞ്ചിക്കുഴി ശിവക്ഷേത്രത്തിൽ കളിവിളക്ക് തെളിഞ്ഞതോടെയാണ് കഥകളിയിലെ പുതു ചരിതത്തിന് അരങ്ങ് കണ്ടത്.

കുബേരനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും കുബേരപത്നിയായി സുരേഷ് തോട്ടരയും തോഴിമാരായി നർമദ വാസുദേവൻ, നന്ദന തെക്കുംപാട് എന്നിവരും അരങ്ങിലെത്തി. പിന്നണിയിൽ കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവർ സംഗീതം പകർന്നപ്പോൾ ചെണ്ടയിൽ കലാമണ്ഡലം വേണുമോഹൻ, മദ്ദളത്തിൽ കലാമണ്ഡലം രാജനാരായണൻ, ഇടക്കയിൽ വാസുദേവൻ മുതുകുറുശ്ശി എന്നിവർ പക്കമേളവുമൊരുക്കി.

ചുട്ടിയൊരുക്കിയത് കലാമണ്ഡലം ശിവരാമനാണ്. പുറപ്പാടിന് കലാമണ്ഡലം ശിബി ചക്രവർത്തിയും നന്ദന തെക്കുംപാടുമാണ് വേഷമിട്ടത്. കുബേരനായി വേഷമിട്ട കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആട്ടക്രമം ചിട്ടപ്പെടുത്തിയപ്പോൾ കലാമണ്ഡലം ബാബു നമ്പൂതിരിയാണ് സംഗീതം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtCulturestage playTraditional Arts
News Summary - Suvardhan Mohasafalayam; 'Kuberacharitham' staged
Next Story