ചന്ദ്രയാൻ മൂന്നിന്റെ മിനിയേച്ചറുമായി സുധീഷ്
text_fieldsസുധീഷും മക്കളും ചന്ദ്രയാൻ മൂന്നിന്റെ മിനി വർക്കിങ്
മോഡലിനോടൊപ്പം
ഇരിട്ടി: ചന്ദ്രയാൻ മൂന്നിന്റെ മിനിയേച്ചർ നിർമിച്ച് ശ്രദ്ധേയനായിരിക്കുകയാണ് തില്ലങ്കേരി പെരിങ്ങാനം സ്വദേശി സുധീഷ്. ശാസ്ത്രമേളക്കായി വർക്കിങ് മോഡൽ തയാറാക്കണമെന്ന് ഏഴാം തരത്തിൽ പഠിക്കുന്ന മക്കളായ അലൻ, ആദിൽ എന്നിവർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നാല് ദിവസം കൊണ്ടാണ് സുധീഷ് കുട്ടികളുടെ സഹായത്തോടെ ചന്ദ്രയാൻ മിനി വർക്കിങ് മോഡൽ തയാറാക്കിയത്.
കാർഡ് ബോർഡും പശയും ഡി.സി മോട്ടോറും എൽഇഡി ബൾബുകളും രണ്ട് ബാറ്ററികളുമാണ് നിർമാണത്തിനായി ഉപയോഗിച്ചത്. നിർമാണ തൊഴിലാളിയായ സുധീഷ് ഇതിനുമുമ്പും വീടുകളുടെയും മറ്റും മിനിയേച്ചർ നിർമിച്ചിട്ടുണ്ട്.