Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഗ്യാൻവാപി പറയട്ടെ

ഗ്യാൻവാപി പറയട്ടെ

text_fields
bookmark_border
ഗ്യാൻവാപി പറയട്ടെ
cancel
camera_alt

ഗ്യാ​ൻ​വാ​പി മ​സ്ജി​ദും ചേർന്നുനിൽക്കുന്ന കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്രവും

വാരാണസിയിലെ പൊള്ളുന്ന പകലിൽ അതിസുരക്ഷാവലയത്തിൽ ആയിരുന്നു ഗ്യാൻവാപി മസ്ജിദും പരിസരവും. രണ്ടായിരത്തിലധികം പൊലീസ്-സി.ആർ.പി.എഫ് കാവലിലും ഇരുന്നൂറോളം സി.സി.ടി.വി നിരീക്ഷണത്തിലുമാണ് പ്രദേശം. പുറത്തുനിന്ന് എത്തുന്നവരെ ശ്രദ്ധിക്കാൻ പ്രത്യേക സംഘവും. പഴയകാല ചിത്രങ്ങളിൽ വിശാലമായ സ്ഥലത്ത് മസ്ജിദും കാശി വിശ്വനാഥ ക്ഷേത്രവും നിൽക്കുന്നതായിരുന്നു. എന്നാലിന്ന് ആ കാഴ്ച മറഞ്ഞിരിക്കുന്നു. കമ്പിവേലിക്കെട്ടുകൾക്കുള്ളിൽ, ആളുകൾക്ക് പ്രവേശനമില്ലാത്ത ഒരു പുരാതന കെട്ടിടമായി ഗ്യാൻവാപി മാറിക്കഴിഞ്ഞു. ചുറ്റും വിശാല മുറ്റമുള്ള മസ്ജിദ് കൂട്ടിലടക്കപ്പെട്ടതുപോലെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. നാലാൾ ഉയരത്തിലുള്ള കനത്ത ഇരുമ്പുവേലി ചുറ്റും കെട്ടിയാണ് പള്ളിയെ ക്ഷേത്രത്തിൽനിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. അതിനു മുകളിൽ മുള്ളുവേലിയും. ഇരുമ്പുവേലിയും പള്ളിയും തമ്മിലുള്ള അകലം പലയിടത്തും ഒരുമീറ്റർ പോലുമില്ല.

മസ്ജിദ് നിൽക്കുന്ന ലാഹോരി തോലയിലെ പള്ളിയുടെ മുൻവശത്തെ രണ്ടു വഴികളും പൂർണമായും അടച്ചിട്ടിരിക്കുന്നു. പ്രധാന റോഡിൽനിന്ന് നോക്കിയാൽ നേരത്തേ ഗ്യാൻവാപി കാണാമായിരുന്നു. ഇപ്പോൾ പള്ളിയുടെ കാഴ്ച മറയ്ക്കുംവിധം ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിനോടനുബന്ധിച്ച് വലിയ പ്രവേശന കവാടവും അനുബന്ധ കെട്ടിടങ്ങളും പണിതിട്ടുണ്ട്. പിൻവശത്ത് ഗംഗ ഭാഗത്തേക്ക് കിടക്കുന്ന വഴി നേരത്തേ അടച്ചുപൂട്ടിയതാണ്.


ആത്മീയാന്വേഷകരുടെ സംഗമഭൂമിയായ കാശിയിന്ന് അശാന്തമായ ഒരു തർക്കസ്ഥലമായി മാറിയിരിക്കുന്നു. പള്ളി നിർമിച്ചത് ക്ഷേത്രം പൊളിച്ചാണെന്ന, അപ്രതീക്ഷിതമായി ഉന്നയിക്കപ്പെട്ട അവകാശത്തർക്കം ഇവിടെ ഭയം സൃഷ്ടിക്കുകയാണ്. തോളിൽ കൈയിട്ട് നടന്നവരിന്ന് പരസ്പരം തലയുയർത്തി നോക്കാൻ പോലും മടിക്കുന്നു. അത്രയും ഭയം ഇവർക്കുള്ളിൽ നിറഞ്ഞിരിക്കുന്നു. പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരിൽ തങ്ങളുടെ ജന്മനാട് തർക്കസ്ഥലമായി മാറുന്നതു കണ്ട് നിസ്സഹായരായി നിൽക്കുകയാണ് സാധാരണക്കാരായ മനുഷ്യർ.

പള്ളിക്കുള്ളിൽ കണ്ടത്

പള്ളി ഭാരവാഹികൾക്കൊപ്പമാണ് ഗ്യാൻവാപി മസ്ജിദിൽ കയറാൻ അവസരം ലഭിച്ചത്. പുറത്തുനിന്ന് വരുന്നവർക്ക് മുമ്പത്തെപ്പോലെ അത്ര എളുപ്പം പള്ളിയിൽ കയറാൻ സാധിക്കില്ല. പള്ളിയുടെ മേലുള്ള അവകാശ തർക്കം കോടതി കയറിയതു മുതലാണ് ഇത്രയധികം സുരക്ഷയും നിയന്ത്രണവും. പൊലീസിന് സംശയം തോന്നുന്നവരെ പിടികൂടി ചോദ്യം ചെയ്യും. പള്ളിയിലേക്കും കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കും പ്രവേശിക്കുന്നതിന് ഇപ്പോൾ ഒരു വഴി മാത്രമാണ് ഉള്ളത്. മറ്റുവഴികൾ എല്ലാം അടച്ച് പൊലീസ് നിയന്ത്രണത്തിലാക്കി. ആ വഴികളിലേക്ക് എത്തിനോക്കാൻ പോലും സാധിക്കില്ല. ഇടവഴികളിൽ പോലും പൊലീസ് നിറഞ്ഞിരിക്കുന്നു.

കാശി വിശ്വനാഥ കോറിഡോറിന്റെ ഭാഗമായി നിർമിച്ച നാലാം ഗേറ്റിലൂടെയാണ്‌ പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശിക്കുന്നതും തിരികെ ഇറങ്ങുന്നതും. അതുകൊണ്ട് തന്നെ മുഴുസമയ പൊലീസ് -സി.ആർ.പി.എഫ് കാവൽ ഗേറ്റിനു മുന്നിലുണ്ട്. പള്ളിയിൽ നമസ്കാര സമയത്ത് മൊബൈൽ ഫോണോ സ്മാർട്ട് വാച്ചോ കൊണ്ടുപോകാൻ അനുവാദമില്ല. പുറത്തെ ലോക്കറിൽ സൂക്ഷിച്ചിട്ടുവേണം പള്ളിയിൽ കടക്കാൻ. പള്ളിയുടെയും പരിസരത്തിന്റെയും ചിത്രങ്ങളും വിഡിയോകളും പകർത്താതിരിക്കാനാണ് ഈ വിലക്ക്. നാലാം ഗേറ്റിൽ പൊലീസിന്റെ കർശനമായ രണ്ടു പരിശോധനയുണ്ട്. സംശയം തോന്നിയാൽ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ളവ കാണിക്കണം. നാലാം ഗേറ്റ് കടന്നാൽ ആദ്യം കാണുന്നത് പള്ളിയുടെ പിറകുവശം. 200 മീറ്റർ നടന്നാൽ പ്രവേശന കവാടമായി. ഈ കവാടത്തിലും കർശന പരിശോധനയാണ്. ഈ പരിശോധനയും പൂർത്തിയാക്കിയാണ് പള്ളിയിൽ കയറിയത്.

പള്ളിയിലെ ആദ്യ കാഴ്ച ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലത്തിന് ചുറ്റും സി.ആർ.പി.എഫുകാർ തോക്കുംപിടിച്ച് നിൽക്കുന്നതാണ്. ഒരുവശത്ത് മൂന്നു സി.ആർ.പി.എഫുകാരെയാണ് അണിനിരത്തിയിരിക്കുന്നത്. നമസ്കാരത്തിനു മുമ്പ് വുദു അഥവാ അംഗശുദ്ധി വരുത്തുന്നതിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ശിവലിംഗം കണ്ടെത്തിയെന്നു പറഞ്ഞതോടെ കോടതി സീൽ ചെയ്തത്. ഇതോടെ വുദുയെടുക്കാനുള്ള സ്ഥലം ഇല്ലാതായി. ഇപ്പോൾ വലിയ വീപ്പകളിൽ വെള്ളം നിറച്ചുവെച്ച് അതിൽനിന്ന് വുദു എടുക്കണം. സീൽ ചെയ്ത ഭാഗത്തേക്ക് അധികനേരം നോക്കാൻ പോലും സാധിച്ചില്ല. സുരക്ഷ ജീവനക്കാർ മാറാൻ ആവശ്യപ്പെട്ടു. ഇവർക്ക് താമസിക്കാനുള്ള ടെന്റും പള്ളിക്കകത്ത് നിർമിച്ചിട്ടുണ്ട്. ഇടക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനയുമുണ്ടാകും.

ചെറിയ ശബ്ദത്തിലാണ് ബാങ്ക് വിളിക്കുന്നത്. പള്ളിയുമായി തൊട്ടുരുമ്മി നിൽക്കുന്നതിനാൽ ക്ഷേത്രത്തിലെ ശബ്ദവും പള്ളിക്കകത്ത് കേൾക്കാം. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. പള്ളിയുടെ മുകളിലൂടെ പടർന്ന മുൾപ്പടർപ്പുകൾ അവിടെത്തന്നെ കരിഞ്ഞുതൂങ്ങിക്കിടക്കുന്നു. പലഭാഗങ്ങളിലും ഇഷ്ടികകൾ കൊഴിഞ്ഞു ചുമരിൽ ദ്വാരം വീണു. മേൽക്കൂരയിൽനിന്ന് ഇഷ്ടികകൾ അടർന്നു. ചില ഭാഗങ്ങൾ തകർന്നു. ചുമരുകളിൽ പെയിന്റിങ് പൊളിഞ്ഞ് മഴയും വെയിലും കൊണ്ട് കറുത്ത് ഇരുണ്ടുകിടക്കുന്നു. താഴെ പാഴ്വസ്തുക്കൾ നിറഞ്ഞിട്ടുണ്ട്. അതിനിടയിലും പ്രതാപത്തിന്റെ പ്രൗഢി കൈവിടാതെ ഗ്യാൻവാപിയുടെ കൂറ്റൻ മുഗൾകാല മിനാരങ്ങൾ തലയുയർത്തിനിൽക്കുന്നു. ക്ഷേത്രത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും ഈ മിനാരങ്ങൾ ഇന്നും കാണാം. കാഴ്ചകൾ കണ്ട് പള്ളിയിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ മുന്നിലായി പുതുതായി സ്ഥാപിച്ച പ്രതിഷ്‌ഠകൾ കാണാമായിരുന്നു.

'കണ്ടെത്തിയത്

ശിവലിംഗമല്ല,

ജലധാരയാണ്'

ഞങ്ങൾ കാണാത്ത, പരിശോധിക്കാത്ത ഒരിടവും പള്ളിക്കുള്ളിലില്ല. പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന സർവേ സംഘത്തിന്റെ വാദം പൂർണമായും തെറ്റാണ്. അത് ജലധാരയാണ്. പഴയ വീടുകളിലും പള്ളികളിലും ഇത്തരം ജലധാരകളുണ്ട്. ഇത് അത്തരത്തിലുള്ള ഒന്നാണ്. സിമന്റുകൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും ഗ്യാൻവ്യാപി പള്ളിയുടെ ചുമതലയുള്ള അൻജുമാൻ ഇൻതിസാമിയ മസ്‌ജിദ്‌ കമ്മിറ്റി ജോയന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു. പള്ളിയുടെ പടിഞ്ഞാറൻ മതിലിൽ കാണുന്നതും കാണാത്തതുമായ വിഗ്രഹങ്ങളുണ്ടെന്നും മതിലിന്റെ ചില ഭാഗങ്ങൾ ക്ഷേത്രത്തിന്റെ രൂപഘടനയുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദങ്ങളിലൊന്ന്. വാരാണസി സിവിൽ കോടതിയിൽ അഞ്ചു സ്ത്രീകൾ നൽകിയ ഹരജിയിൽ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, അത് ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അല്ലെന്നും സയ്യിദ് മുഹമ്മദ് യാസീൻ പറയുന്നു. അതിനു താഴെയുള്ളത് നൂറു വർഷത്തിലധികം പഴക്കമുള്ള രണ്ടു ഖബറുകളാണ്. ഈ ഖബറിൽ അടക്കം ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

അക്കാലത്തെ വാരാണസിക്കാരായ തച്ചന്മാർ ഇവിടെ ലഭ്യമായ നിർമാണ വസ്തുക്കൾ ഉപയോഗിച്ച് ഇവിടെയുള്ള പണിക്കാരാൽ പൂർത്തിയാക്കിയ പള്ളിക്ക് മറ്റെന്ത് രൂപമാണുണ്ടാകുകയെന്ന് യാസീൻ ചോദിക്കുന്നു. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ തങ്ങൾ നേരിട്ടിട്ടുണ്ട്. ആദ്യമായാണ് ഒരു കേസ് ഇത്രയധികം മാധ്യമശ്രദ്ധ നേടുന്നതെന്നും യാസീൻ പറയുന്നു.

നി​ല​വ​റ തു​റ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചി​ല​ർ ബ​ഹ​ളം​വെ​ക്കു​ന്നു​ണ്ട്. അ​വ​ർ എ​വി​ടെ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്ക​ട്ടെ, അ​വ​ർ​ക്ക് ക​ണ്ടെ​ത്താ​ൻ അ​വി​ടെ വി​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല. ഞ​ങ്ങ​ളൊ​ന്നും ഒ​ളി​പ്പി​ച്ചി​ട്ടി​ല്ല, ഗ്യാ​ൻ​വാ​പി എ​ക്കാ​ല​ത്തും പ​ള്ളി മാ​ത്ര​മാ​ണ്.

ഗ്യാ​ൻ​വാ​പി വി​ഷ​യം ദേ​ശീ​യ പ്ര​ശ്‌​ന​മാ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മി​ല്ല. അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന താ​ൽ​പ​ര്യം സം​ഘ്പ​രി​വാ​റി​ന്റേ​താ​ണ്. വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നി​ൽ വി.​എ​ച്ച്.​പി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ണ്ട്. ഈ ​കേ​സ് പ്രാ​ദേ​ശി​ക വി​ഷ​യ​മാ​ണ്. ഇ​വി​ടെ​ത്ത​ന്നെ തീ​ർ​പ്പാ​ക്കാ​നാ​ണ് ത​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യം. ഇ​വി​ട​ത്തെ ഹി​ന്ദു​ക്ക​ളു​മാ​യി ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. പ്ര​ശ്‌​നം കോ​ട​തി​യി​ൽ തീ​ർ​ക്കാ​നാ​വു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്റെ വി​ക​സ​ന​ത്തി​നാ​യി പ​ള്ളി​യു​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​വ​രാ​ണ് ഞ​ങ്ങ​ൾ. കാ​ശി വി​ശ്വ​നാ​ഥ കോ​റി​ഡോ​റി​നാ​യും സ്ഥ​ലം മു​സ്‍ലിംക​ൾ വി​ട്ടു​ന​ൽ​കി. എ​ല്ലാ തെ​ളി​വു​ക​ളും അ​നു​കൂ​ല​മാ​യ​തി​നാ​ൽ കേ​സ് വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ജൂ​ലൈ നാ​ലി​നാ​ണ് കോ​ട​തി വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക കോ​ട​തി​ക​ളി​ൽ​നി​ന്ന് നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​ജ​യി​ക്കും​വ​രെ നി​യ​മ പോ​രാ​ട്ടം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​മു​ണ്ട്. ബാ​ബ​രി മ​സ്ജി​ദി​ന്റെ അ​വ​സ്ഥ ഗ്യാ​ൻ​വാ​പി​ക്ക് ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും

'അ​യോ​ധ്യ സി​ർ​ഫ് ജാ​ൻ കി ​ഹെ, കാ​ശി മ​ഥു​ര ബാ​ക്കി ഹെ' (​അ​യോ​ധ്യ സൂ​ച​ന​യാ​ണ്, കാ​ശി​യും മ​ഥു​ര​യും ബാ​ക്കി​യു​ണ്ട്). ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​ശേ​ഷം സം​ഘ്​​പ​രി​വാ​ർ ഉ​യ​ർ​ത്തി​യ ഈ ​മു​ദ്രാ​വാ​ക്യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​നു​മേ​ൽ അ​വ​കാ​ശ​വാ​ദം ഉ​യ​ർ​ന്ന​ത്.

1669ലാ​ണ് മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സീ​ബ്​ പ​ള്ളി നി​ർ​മി​ച്ച​ത്. അ​ന്നു മു​ത​ൽ ഇ​ന്നു​വ​രെ ന​മ​സ്‌​കാ​രം ന​ട​ക്കു​ന്നു​ണ്ട്. പി​ന്നെ​യും നൂ​റു​വ​ർ​ഷ​ത്തി​ല​ധി​കം ക​ഴി​ഞ്ഞ് 1780ലാ​ണ് ഇ​ന്ദോ​ർ രാ​ജ്ഞി അ​ഹ​ല്യ ഹോ​ൽ​ക​ർ പ​ള്ളി​ക്ക് തൊ​ട്ട​ടു​ത്ത് കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത്. കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്രം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ അ​ന​വ​ധി ക്ഷേ​ത്ര​ങ്ങ​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യി മാ​റു​ന്ന​തെ​ല്ലാം പി​ന്നെ​യും ഏ​റെ​ക്ക​ഴി​ഞ്ഞും. പ​ള്ളി​യു​ടെ മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ​ത്തി​ന് 86 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്. നി​ല​വി​ൽ എ​ട്ടു കേ​സു​ക​ളാ​ണ് ഗ്യാ​ൻ​വാ​പി​യു​ടെ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് കോ​ട​തി​യി​ലു​ള്ള​ത്.

ക്ഷേ​ത്ര​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് 2019ൽ ​വി​ജ​യ് ശ​ങ്ക​ർ ര​സ്‌​തോ​ഗി​യെ​ന്ന​യാ​ൾ വാ​രാ​ണ​സി സി​വി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പ​ള്ളി ക്ഷേ​ത്രം ത​ക​ർ​ത്ത് നി​ർ​മി​ച്ച​താ​ണെ​ന്ന് ബോ​ധ്യ​മാ​കാ​ൻ ആ​ർ​ക്കി​യ​ളോ​ജി​ക്ക​ൽ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ​ർ​വേ ന​ട​ത്താ​ൻ അ​തേ വ​ർ​ഷം ഏ​പ്രി​ലി​ൽ സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജി അ​ശു​തോ​ഷ് തി​വാ​രി ഉ​ത്ത​ര​വി​ട്ടു. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ അ​ൻ​ജു​മാ​ൻ ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡും ന​ൽ​കി​യ അ​പ്പീ​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി സ​ർ​വേ ത​ട​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​രാ​ണ​സി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി ദേ​വി, സീ​ത സാ​ഹു, രാ​ഖി സി​ങ്, മ​ഞ്ജു വ്യാ​സ്, രേ​ഖ പ​ദ​ക് എ​ന്നീ അ​ഞ്ചു സ്ത്രീ​ക​ൾ, പ​ള്ളി​ക്കു​ള്ളി​ൽ ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ദൃ​ശ്യ​മാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ വി​ഗ്ര​ഹ​ങ്ങ​ൾ മു​മ്പാ​കെ പൂ​ജ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​വി​ൽ കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​മാ​യ അ​ഭി​ഭാ​ഷ​ക സ​ർ​വേ ന​ട​ന്ന​ത് ഈ ​ഹ​ര​ജി​യി​ലാ​ണ്.


2019 മാ​ർ​ച്ചി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കാ​ശി വി​ശ്വ​നാ​ഥ കോ​റി​ഡോ​റി​ന് ത​റ​ക്ക​ല്ലി​ടു​ന്ന​ത്. 600 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് കാ​ശി വി​ശ്വ​നാ​ഥ് കോ​റി​ഡോ​ർ. ഇ​തി​നാ​യി കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള 45,000 ച​തു​ര​ശ്ര അ​ടി ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. ചു​റ്റു​മു​ള്ള 300 വീ​ടു​ക​ളും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്ക​ണം. ഈ 45,000 ​ച​തു​ര​ശ്ര അ​ടി​ക്കു​ള്ളി​ലാ​ണ് ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ വി​ഡി​യോ​യി​ൽ പ​ള്ളി​യു​ണ്ടാ​യി​രു​ന്നി​ല്ല. പ​ള്ളി നി​ന്ന സ്ഥ​ല​ത്തെ ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​താ​യ​ത്, ക്ഷേ​ത്ര​ത്തി​ന്റെ വി​ക​സ​ന​പ​ദ്ധ​തി​യി​ൽ പ​ള്ളി നി​ന്ന ഭൂ​മി​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. രാ​മ​ക്ഷേ​ത്ര​ത്തി​നു​ശേ​ഷം അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഹി​ന്ദു​വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ായു​ധമാ​യി ബി.​ജെ.​പി ഇ​തി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും പ​ര​സ്പ​രം സ്നേ​ഹി​ച്ച് ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ച്ചി​രു​ന്ന നാ​ടി​ന്റെ സ​മാ​ധാ​ന​മാ​ണ് ചി​ല​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ഗോ​കു​ൽ റാം ​പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ക്കെ പു​റ​ത്തു​പ​റ​യാ​ൻ താ​ൻ ഉ​ൾ​​െപ്പ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​ണെ​ന്നും റാം ​പ​റ​യു​ന്നു.

1991ലെ ​പ്ലേ​സ് ഓ​ഫ് വ​ർ​ഷി​പ് ആ​ക്ട് നി​ല​വി​ലു​ള്ള​തി​നാ​ൽ ഗ്യാ​ൻ​വാ​പി പ​ള്ളി കൈ​വ​ശ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഫ​ലം​കാ​ണാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് അ​ൻ​ജു​മാ​ൻ ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഭ​യ്‌​നാ​ഥ് യാ​ദ​വ് പ​റ​യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​കേ​സി​ൽ വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സ​മാ​ന​മാ​യ കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് വ​ഖ​ഫ് ബോ​ർ​ഡി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭ​യ് നാ​ഥ് യാ​ദ​വ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ മു​സ്‍ലിം​ക​ളും പ്ലേ​സ് ഓ​ഫ് വ​ർ​ഷി​പ് ആ​ക്ട് ത​ങ്ങ​ളെ ര​ക്ഷി​ക്കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultureGyanvapi Mosque
News Summary - Story of Gyanvapi, seeeking cultural background
Next Story