എസ്.ഐ.ആർ സേവനങ്ങൾ കലോത്സവ നഗരിയിലും ലഭ്യമാകും
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുമായി ജില്ലാ ഇലക്ഷൻ വിഭാഗം. സ്റ്റാളിലെത്തുന്നവരുടെ പേരുകൾ എസ്.ഐ.ആർ. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. എസ്.ഐ.ആർ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനും കരട് വോട്ടർ പട്ടികയിലെ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകൾ സമർപ്പിക്കാനും സാധിക്കും.
ജില്ലാ ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സേവനം സ്റ്റാളിൽ ലഭ്യമാകും. വോട്ടർ പട്ടികയും തിരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങൾ സ്റ്റാളിലെ ഉദ്യോഗസ്ഥരിൽ നിന്നും അറിയാം.
ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

