Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_right'ഷീ സ്ട്രോക്സ്'...

'ഷീ സ്ട്രോക്സ്' വനിതകളുടെ ഓൺലൈൻ ചിത്ര പ്രദർശനം

text_fields
bookmark_border
ഷീ സ്ട്രോക്സ് വനിതകളുടെ ഓൺലൈൻ ചിത്ര പ്രദർശനം
cancel

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദർശനം. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും അമേരിക്ക, ഖത്തർ, യുഎഇ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രകാരികളാണ് ഓൺലൈൻ പ്രദർശനത്തിൽ പങ്കെടുക്കുക.

പാലാരിവട്ടം ആർട്ട്‌ ഇൻ ആർട്ട്‌ ആണ് 'ഷീ സ്ട്രോക്സ് ' എന്ന പേരിട്ട ഓൺലൈൻ പ്രദർശനം ഒരുക്കുന്നത്. ചൊവ്വാഴ്ച (മാർച്ച്‌ 8) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പ്രദർശനം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്‌ഘാടനം ചെയ്യും. 17 ചിത്രകാരികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ മധ്യമ പ്രവർത്തക സുജയാ പാർവതി മുഖ്യാഥിതിയാകും.

പ്രമുഖ ചിത്രകാരി സീമ സുരേഷ് ആണ് ഓൺലൈൻ പ്രദർശനം സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് സ്ത്രീകൾക്ക് മാത്രമായി സീമ സുരേഷ് 'ഷീ സ്ട്രോക്സ്' എന്ന പേരിൽ ഓൺലൈൻ പ്രദർശനം ഒരുക്കുന്നത്.



Show Full Article
TAGS:she strokesOnline Painting exhibitionwomen
News Summary - she strokes Online picture exhibition of women
Next Story