Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്നം തരുന്ന രാജ്യത്തിന്​​ അരിമണി കൊണ്ട്​ ചിത്രമെഴുതി ഷാജിത്തി​െൻറ ആദരം
cancel
camera_alt

ഷാജിത്ത്​ അരിമണികൾ കൊണ്ട്​ വരച്ച സൗദി രാഷ്​ട്ര നേതാക്കളുടെ ചിത്രം

Homechevron_rightLIFEchevron_rightMenchevron_rightഅന്നം തരുന്ന...

അന്നം തരുന്ന രാജ്യത്തിന്​​ അരിമണി കൊണ്ട്​ ചിത്രമെഴുതി ഷാജിത്തി​െൻറ ആദരം

text_fields
bookmark_border

റിയാദ്​: അന്നം തരുന്ന രാജ്യത്തോട്​ ആദരവ് പ്രകടിപ്പിക്കാൻ അരിമണികളാൽ രാഷ്​ട്ര നേതാക്കളുടെ ചിത്രം വരഞ്ഞ്​ മലയാളി ചിത്രകാരൻ. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്​ദുൽ അസീസ് രാജാവ്, ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ചിത്രം അരിമണികൾ കൊണ്ട്​ വിസ്​മയം തീർത്തത് റിയാദിൽ പ്രവാസിയായ കണ്ണൂർ മേലെ ചൊവ്വ സ്വദേശി ഷാജിത്ത്​​ നാരായണനാണ്​.

സൗദി ദേശീയദിനാഘോഷങ്ങളിൽ ത​േൻറയും പങ്ക്​ എന്ന നിലയിലാണ്​ പച്ച പ്രതലത്തിൽ വെള്ള അരിമണികൾ കൊണ്ട്​ അത്ഭുത ചിത്രം രചിച്ചത്​. ഏകദേശം അഞ്ച്​ മണിക്കൂർ കൊണ്ടാണ് ഇത് ചിത്രീകരിച്ചത്. അരിമണികൾ പച്ച നിറത്തിലുള്ള ബോർഡിൽ സൂക്ഷ്​മതയോടെ അണി നിരത്തി മൂന്ന്​ നേതാക്കളുടെയും രൂപം വരഞ്ഞെടുക്കുകയായിരുന്നു. സൗദിയിലെ പ്രമുഖ റസ്​റ്റോറൻറ്​ ശൃംഖല ഗ്രൂപ്പായ 'കുഡു'വിൽ ഗ്രാഫിക് ഡിസൈനറായ ഷാജിത്ത്​​ 29 വർഷമായി പ്രവാസിയാണ്​. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു ഏതു മീഡിയം ഉപയോഗിച്ച് ചിത്രം വരക്കണമെന്ന്​ ചിന്തിച്ചപ്പോഴാണ് അരി എന്ന ആശയം മനസ്സിലുദിച്ചത്​. ലോകത്തി​െൻറ നാനാദിക്കുകളിൽ നിന്നെത്തിയ തൊഴിലന്വേഷകർക്ക്​ അഭയം നൽകുക വഴി അന്നം പ്രദാനം ചെയ്യുന്ന രാജ്യമെന്ന നിലയിൽ ആദരവ്​ പ്രകടിപ്പിക്കാൻ ഏറ്റവും ഉചിതമായ മീഡിയം അരിയാണെന്ന്​ തെരഞ്ഞെടുക്കുകയായിരുന്നു.​

വിശേഷ ദിവസങ്ങളിൽ ഇതിനു മുമ്പും വ്യത്യസ്ത രീതിയിലുള്ള കലാസൃഷ്​ടികൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ പാട്ടുകളുടെ വരികൾ എഴുതി അദ്ദേഹത്തി​െൻറ ഛായാചിത്രം വരച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കലാഭവൻ മണിയുടെ പാട്ടിൻ വരികൾ കൊണ്ട്​ തീർത്ത ഛായാചിത്രം

ചെറുപ്പം മുതൽ ചിത്രം വരക്കാറുണ്ടായിരുന്നു. ചിത്രരചന പഠിച്ചിട്ടില്ല. സ്വയം പരിശീലിച്ചും മറ്റുള്ളവർ ചെയ്യുന്നത് മനസിലാക്കിയുമാണ് വരച്ചു തുടങ്ങിയത്. അക്രിലിക്, ഓയിൽ കളർ, വാട്ടർ കളർ, സോഫ്റ്റ് പാസ്​റ്റൽ, പെൻസിൽ, ഡോട്ട് ഡ്രോയിങ് തുടങ്ങി വ്യത്യസ്ത മീഡിയം ഉപയോഗിച്ച് വരക്കാനാണ് താൽപര്യം. മിക്ക ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്​. വർഷങ്ങളായി റിയാദിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്​ ഷാജിത്ത്​​. ഷൈജയാണ്​ ഭാര്യ. മക്കൾ: അശ്വിൻ, ഐശ്വര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSalman of Saudi Arabia
News Summary - Shajith paints saudi rulers with rice
Next Story